കോട്ടയം: സിക്കിമിലെ നാംചിയിൽ തുരങ്കം തകർന്നുണ്ടായ അപകടത്തിൽ കാണാതായ മലയാളി ഉദ്യോഗസ്ഥൻ മരിച്ചതായി സ്ഥിരീകരണം. കോട്ടയം സ്വദേശിയായ അനീഷിന്റെ മൃതദേഹം അർദ്ധരാത്രിയോടെയാണ് രക്ഷാപ്രവർത്തകർ കണ്ടെടുത്തത്.(Sikkim Tunnel Collapse Kottayam Native Aneesh Body Found Death Toll Rises)
വിവരം സിക്കിം അധികൃതർ മുംബൈയിലെ നോർക്ക ഓഫീസിനെ അറിയിച്ചു. മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചതായി ചാണ്ടി ഉമ്മൻ എം.എൽ.എ അറിയിച്ചു. അനീഷിന്റെ ബന്ധുക്കൾ നിലവിൽ സിക്കിമിലെ അപകടസ്ഥലത്ത് എത്തിയിട്ടുണ്ട്.
2011 മുതൽ നാഷണൽ ഹൈഡ്രോ ഇലക്ട്രിക് പവർ കോർപ്പറേഷനിൽ ഉദ്യോഗസ്ഥനാണ് അനീഷ്. സിക്കിമിലെ നാംചി ജില്ലയിലുള്ള തീസ്ത ആറാം ഘട്ട ജലവൈദ്യുത പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച തുരങ്കത്തിലാണ് തിങ്കളാഴ്ച ദുരന്തമുണ്ടായത്. തുരങ്കത്തിനുള്ളിൽ മീഥേൻ വാതകം ചോർന്നുണ്ടായ വൻ സ്ഫോടനത്തെ തുടർന്ന് മണ്ണിടിയുകയായിരുന്നു. അപകടത്തിൽ മരിച്ചവരുടെ എണ്ണം 22 ആയി ഉയർന്നു. ഇന്നലെ മാത്രം 9 മൃതദേഹങ്ങളാണ് തുരങ്കത്തിൽ നിന്ന് കണ്ടെടുത്തത്. എൻ.ഡി.ആർ.എഫ് (NDRF), എസ്.ഡി.ആർ.എഫ് (SDRF), ഫയർ ഫോഴ്സ്, മൈൻസ് സുരക്ഷാ ഡി.ജി സംഘം എന്നിവരുടെ നേതൃത്വത്തിൽ പ്രദേശത്ത് തിരച്ചിൽ തുടരുകയാണ്.
Story Summary
The body of Aneesh, a native of Kottayam, Kerala, who went missing after a methane gas explosion collapsed a hydroelectric project tunnel in Sikkim’s Namchi district, has been recovered. The death toll in the Teesta Stage-VI project tunnel disaster has risen to 22, with rescue operations by NDRF and SDRF teams still underway.


