HomeKerala'വൃത്തികെട്ട വ്യാജ പ്രചാരണം, ഇത് കടന്ന കയ്യാണ്, തീവ്രത എന്ന വാക്ക്...

‘വൃത്തികെട്ട വ്യാജ പ്രചാരണം, ഇത് കടന്ന കയ്യാണ്, തീവ്രത എന്ന വാക്ക് ഞാൻ ഉപയോഗിച്ചിട്ടില്ല, നിയമനടപടി തുടങ്ങി’: വിതുമ്പി PK ശ്രീമതി | PK Sreemathi

കണ്ണൂർ: തനിക്കെതിരെ സോഷ്യൽ മീഡിയയിലൂടെയും യൂട്യൂബ് ചാനലുകളിലൂടെയും വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നതിനെതിരെ വിതുമ്പലോടെ പ്രതികരിച്ച് സി പി എം നേതാവ് പി.കെ. ശ്രീമതി. ഏതോ എം.എൽ.എയുടെ ഭാര്യയായി നടിച്ച് നിയമസഭയിൽ നിന്ന് പെൻഷൻ വാങ്ങുന്നു എന്നതുൾപ്പെടെയുള്ള അസംബന്ധ പ്രചാരണങ്ങളാണ് തനിക്കെതിരെ നടക്കുന്നതെന്ന് അവർ വ്യക്തമാക്കി.(PK Sreemathi Legal Action Against Youtube Channels Over Fake News Allegations)

ഇത്തരം വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്ന യൂട്യൂബ് ചാനലുകൾക്കും വ്യക്തികൾക്കുമെതിരെ നിയമനടപടികൾ ആരംഭിച്ചതായി അവർ അറിയിച്ചു. ഏറെക്കാലമായി തനിക്കെതിരെ നിരന്തരം വ്യാജ പ്രചാരണങ്ങൾ തുടരുകയാണ്, കുടുംബത്തെ പോലും വെറുതെ വിടുന്നില്ല എന്നും അവർ കൂട്ടിച്ചേർത്തു.

‘തീവ്രത’ എന്ന വാക്ക് താൻ ഉപയോഗിച്ചിട്ടില്ല എന്നും, എല്ലാ പരിധികളും ലംഘിച്ച് വൃത്തികെട്ട രീതിയിലാണ് പ്രചരണം നടക്കുന്നത് എന്നും പി.കെ. ശ്രീമതി പറഞ്ഞു. ആരോടും ഈ രീതിയിൽ പെരുമാറരുതെന്ന് അവർ പറഞ്ഞു. സമൂഹത്തിൽ അവമതിപ്പുണ്ടാക്കുക എന്ന വ്യക്തമായ ലക്ഷ്യത്തോടെയാണ് ഈ ആസൂത്രിത നീക്കമെന്നും പി.കെ. ശ്രീമതി കൂട്ടിച്ചേർത്തു.

Story Summary

P.K. Sreemathi broke down while addressing fake news campaigns targeted at her, including claims that she is drawing an assembly pension posing as an MLA’s wife. She announced legal action against YouTube channels promoting these allegations and condemned the personal attacks against her and her family.

WhatsApp Channel Banner

Latest updates

സിനിമാക്കാർക്ക് എതിരെയുള്ള പ്രതിഷേധം ദൗർഭാഗ്യകരം, SIT സ്വതന്ത്രമായി പ്രവർത്തിക്കുന്നതിൻ്റെ...

തിരുവനന്തപുരം: നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ കോക്റോച്ച് ജനതാ പാർട്ടി നടത്തുന്ന പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച സിനിമാ താരങ്ങൾക്ക് നേരെ നടക്കുന്ന പ്രതിഷേധങ്ങളിൽ അതൃപ്തി വ്യക്തമാക്കി മന്ത്രി പി.സി. വിഷ്ണുനാഥ്. രാജ്യത്ത് പ്രതികരിക്കാനും നിലപാടുകൾ...

“അയാൾ എന്റെ ഡ്രൈവറല്ല, സഹപ്രവർത്തകനാണ്”; 4.25 ലക്ഷം ചെലവിട്ട്...

സമൂഹത്തിൽ മാതൃകയാക്കാവുന്ന ഹൃദയസ്പർശിയായ ഒരു സംഭവത്തിൽ, തന്റെ കൂടെ 15 വർഷമായി ജോലി ചെയ്യുന്ന ഡ്രൈവറുടെ ബൈപാസ് സർജറിക്കായി 4.25 ലക്ഷം രൂപ ചെലവ് വഹിച്ച് മുതലാളി. പ്രമുഖ കാർഡിയാക് സർജൻ ഡോ....

ആറുമാസം പിന്നിട്ടിട്ടും പുതുപുത്തൻ പോലെ; വന്ദേ ഭാരത് സ്ലീപ്പർ...

പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്ത രാജ്യത്തെ ആദ്യ കാമാഖ്യ-ഹൗറ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ സർവീസ് ആറുമാസം പിന്നിടുമ്പോൾ, ഒരു വിദേശ ട്രാവൽ വ്ലോഗർ പങ്കുവെച്ച യാത്രാനുഭവം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു...

സിക്കിമിൽ തുരങ്കം തകർന്നുണ്ടായ അപകടം: കാണാതായ കോട്ടയം സ്വദേശി...

കോട്ടയം: സിക്കിമിലെ നാംചിയിൽ തുരങ്കം തകർന്നുണ്ടായ അപകടത്തിൽ കാണാതായ മലയാളി ഉദ്യോഗസ്ഥൻ മരിച്ചതായി സ്ഥിരീകരണം. കോട്ടയം സ്വദേശിയായ അനീഷിന്റെ മൃതദേഹം അർദ്ധരാത്രിയോടെയാണ് രക്ഷാപ്രവർത്തകർ കണ്ടെടുത്തത്.(Sikkim Tunnel Collapse Kottayam Native Aneesh Body...

CJP സമരത്തിനിടെ യുവതിയുടെ മുഖത്തടിച്ചു: പോലീസ് ഉദ്യോഗസ്ഥനെ ചുമതലകളിൽ...

ന്യൂഡൽഹി: ജന്തർമന്തറിൽ നീറ്റ് പരീക്ഷാ ചോർച്ചയ്ക്കെതിരെ പ്രക്ഷോഭം നടത്തിയ യുവതിയുടെ മുഖത്തടിച്ച മുതിർന്ന ഡൽഹി പോലീസ് ഉദ്യോഗസ്ഥനെ സമരവേദിയിലെ ഡ്യൂട്ടിയിൽ നിന്ന് നീക്കി. അഡീഷണൽ ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പോലീസ് (DCP) സന്ദീപ്...

DON'T MISS

“അയാൾ എന്റെ ഡ്രൈവറല്ല, സഹപ്രവർത്തകനാണ്”; 4.25 ലക്ഷം ചെലവിട്ട്...

സമൂഹത്തിൽ മാതൃകയാക്കാവുന്ന ഹൃദയസ്പർശിയായ ഒരു സംഭവത്തിൽ, തന്റെ കൂടെ 15 വർഷമായി ജോലി ചെയ്യുന്ന ഡ്രൈവറുടെ ബൈപാസ് സർജറിക്കായി 4.25 ലക്ഷം രൂപ ചെലവ് വഹിച്ച് മുതലാളി. പ്രമുഖ കാർഡിയാക് സർജൻ ഡോ....

ആറുമാസം പിന്നിട്ടിട്ടും പുതുപുത്തൻ പോലെ; വന്ദേ ഭാരത് സ്ലീപ്പർ...

പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്ത രാജ്യത്തെ ആദ്യ കാമാഖ്യ-ഹൗറ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ സർവീസ് ആറുമാസം പിന്നിടുമ്പോൾ, ഒരു വിദേശ ട്രാവൽ വ്ലോഗർ പങ്കുവെച്ച യാത്രാനുഭവം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു...

ദക്ഷിണ കൊറിയയിലെ മിഷ്ലീൻ സ്റ്റാർ റെസ്റ്റോറന്റിൽ ഉറുമ്പുകളെ വിഭവങ്ങളിൽ...

ദക്ഷിണ കൊറിയയിലെ സിയോളിലുള്ള പ്രശസ്തമായ മിഷ്ലീൻ സ്റ്റാർ റെസ്റ്റോറന്റിൽ വിഭവങ്ങളിൽ ഉറുമ്പുകളെ ഉപയോഗിച്ച സംഭവത്തിൽ ഉടമയ്ക്ക് ഒരു വർഷം തടവും 20 ദക്ഷിണ കൊറിയൻ വോൺ പിഴയും ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ. രാജ്യത്തെ കർശനമായ...

PREMIUM

സർപ്പശയ്യയിൽ ഉറങ്ങുന്ന മഹാവിഷ്ണു, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം;...

ഇന്ത്യയെപ്പോലെ നേപ്പാളും ആഴത്തിൽ വേരൂന്നിയ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പുലർത്തുന്ന് രാജ്യമാണ്. നേപ്പാളിലെ ഹൈന്ദവ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട ഒരു മഹാവിഷ്ണു ക്ഷേത്രമാണ് ബുദ്ധനീലകണ്ഠ ക്ഷേത്രം (Budhanilkantha Temple). ഈ ക്ഷേത്രം ഹിന്ദുക്കൾക്കും...

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....