ന്യൂഡൽഹി: പൊതുപരീക്ഷകളിലെ ക്രമക്കേടുകളും ചോദ്യപേപ്പർ ചോർച്ചയും തടയുന്നതിനുള്ള നിയമ ഭേദഗതി ബില്ലിന്മേൽ നടക്കുന്ന ചർച്ചയിൽ കോൺഗ്രസ് നേതാവും പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി ഇന്ന് സഭയിൽ സംസാരിക്കും. ബില്ലിന്മേലുള്ള തുടർച്ചർച്ചകൾക്കായി ലോക്‌സഭ ഉച്ചയ്ക്ക് 12 മണി വരെ നിർത്തിവെച്ചു.(Anti Paper Leak Bill Amendment 2026 Rahul Gandhi To Speak In Lok Sabha )
പരീക്ഷാ ക്രമക്കേടുകളെച്ചൊല്ലിയും വിദ്യാർത്ഥികളുടെ പ്രക്ഷോഭങ്ങൾക്ക് നേരെ സർക്കാർ സ്വീകരിച്ച നിലപാടുകളെച്ചൊല്ലിയും ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ രൂക്ഷമായ തർക്കത്തിന് സഭ കഴിഞ്ഞദിവസം സാക്ഷ്യം വഹിച്ചിരുന്നു.
കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് ബിൽ പരിഗണിക്കുന്നതിനും പാസാക്കുന്നതിനുമായി സഭയിൽ അവതരിപ്പിച്ചു.
റിക്രൂട്ട്‌മെന്റ്, പ്രവേശന പരീക്ഷകളിൽ സുതാര്യത ഉറപ്പാക്കാൻ ബിൽ സഹായകരമാകുമെന്നാണ് കേന്ദ്ര സർക്കാരിന്റെ വാദം. എന്നാൽ ഭേദഗതി ബിൽ വെറുമൊരു “കണ്ണിൽ പൊടിയിടൽ” മാത്രമാണെന്ന് കോൺഗ്രസ് നേതാവ് ഗൗരവ് ഗൊഗോയ് വിമർശിച്ചു. നിയമം പ്രാബല്യത്തിൽ വന്ന് രണ്ട് വർഷത്തിനകം വീണ്ടും ഭേദഗതി കൊണ്ടുവരേണ്ടി വന്ന സർക്കാരിന്റെ പരാജയത്തെ പ്രതിപക്ഷം ചോദ്യം ചെയ്തു.
Story Summary
Congress leader Rahul Gandhi is expected to speak in the Lok Sabha on Wednesday during the debate on the Public Examinations (Prevention of Unfair Means) Amendment Bill, 2026. The bill, introduced by Union Minister Jitendra Singh to curb paper leaks and exam malpractice, faced heavy criticism from Opposition leaders who termed the amendments inadequate and cosmetic.


