HomeNationalപ്രായപൂർത്തിയായവരുടെ വിവാഹത്തിൽ പോലീസ് ഇടപെടേണ്ടതില്ല: സുപ്രധാന വിധിയുമായി അലഹബാദ് ഹൈക്കോടതി |...

പ്രായപൂർത്തിയായവരുടെ വിവാഹത്തിൽ പോലീസ് ഇടപെടേണ്ടതില്ല: സുപ്രധാന വിധിയുമായി അലഹബാദ് ഹൈക്കോടതി | Allahabad High Court

പ്രയാഗ്‌രാജ്: പ്രായപൂർത്തിയായ രണ്ടു വ്യക്തികൾ തമ്മിലുള്ള വിവാഹത്തിലോ പങ്കാളിയെ തിരഞ്ഞെടുക്കുന്ന കാര്യത്തിലോ പോലീസ് അന്വേഷണം നടത്തുന്നത് ഭരണഘടനാപരമായ വ്യക്തിസ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്ന് അലഹബാദ് ഹൈക്കോടതി. ക്രിമിനൽ നിയമ നടപടികളുടെ ദുരുപയോഗമാണിതെന്നും, വിവാഹങ്ങൾ അന്വേഷിക്കലല്ല മറിച്ച് കുറ്റകൃത്യങ്ങൾ അന്വേഷിക്കലാണ് പോലീസിന്റെ ചുമതലയെന്നും കോടതി വ്യക്തമാക്കി.(Allahabad High Court Police Have No Business Investigating Adult Marriages FIR Quashed)

ജസ്റ്റിസ് ജെ.ജെ. മുനീർ, ജസ്റ്റിസ് തരുൺ സക്‌സേന എന്നിവരടങ്ങിയ ബെഞ്ചാണ് പരാതിക്കാരിയുടെ പിതാവ് നൽകിയ തട്ടിക്കൊണ്ടുപോകൽ കേസ് (FIR) റദ്ദാക്കിക്കൊണ്ട് സുപ്രധാന വിധി പ്രസ്താവിച്ചത്. 28-കാരനായ യുവാവ് 26-കാരിയെ തട്ടിക്കൊണ്ടുപോയി നിർബന്ധിച്ച് വിവാഹം കഴിച്ചുവെന്ന് ആരോപിച്ചാണ് പെൺകുട്ടിയുടെ പിതാവ് ഭാരതീയ ന്യായ സംഹിത അനുസരിച്ച് കേസ് ഫയൽ ചെയ്തത്.

എന്നാൽ, തങ്ങൾ പരസ്പര സമ്മതത്തോടെയാണ് വിവാഹം കഴിച്ചതെന്നും വീട്ടുകാരിൽ നിന്ന് ജീവന് ഭീഷണിയുണ്ടെന്നും ചൂണ്ടിക്കാട്ടി ദമ്പതികൾ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. പെൺകുട്ടി കോടതിയിൽ നേരിട്ട് ഹാജരായി സ്വന്തം സമ്മതം വ്യക്തമാക്കിയിട്ടും കേസ് അന്വേഷണവുമായി മുന്നോട്ട് പോകാൻ വാശിപിടിച്ച ഭാദോഹി സൂപ്രണ്ട് ഓഫ് പോലീസിന്റെ (SP) നിലപാടിനെ കോടതി അതിരൂക്ഷമായി വിമർശിച്ചു. കേസ് റദ്ദാക്കിയ കോടതി ഭാദോഹി എസ്‌.പിക്കും സുരിയവൻ എസ്.എച്ച്.ഓയ്ക്കും 1,000 രൂപ വീതവും, പെൺകുട്ടിയുടെ പിതാവിനോട് 5,000 രൂപ മകൾക്ക് നഷ്ടപരിഹാരമായി നൽകാനും ഉത്തരവിട്ടു.

Story Summary

The Allahabad High Court quashed an FIR against a 28-year-old man accused of kidnapping a 26-year-old woman for marriage, ruling that police have no business investigating marriages between consenting adults. A bench of Justices JJ Munir and Tarun Saxena termed such investigations a violation of Article 21 rights and imposed costs on the Bhadohi SP, SHO, and the woman’s father.

WhatsApp Channel Banner

Latest updates

ഓപ്പറേഷൻ തൂഫാൻ: കൊച്ചിയിൽ പിടിച്ചെടുത്ത ഏഴരക്കോടിയുടെ ലഹരിമരുന്നുകൾ ബ്രഹ്മപുരത്ത്...

കൊച്ചി: കഴിഞ്ഞ ഒരു വർഷത്തിനിടെ കൊച്ചി സിറ്റി പോലീസ് പിടിച്ചെടുത്ത 7.5 കോടി രൂപ വിലമതിക്കുന്ന വൻ ലഹരിമരുന്ന് ശേഖരം ബ്രഹ്മപുരം മാലിന്യപ്ലാന്റിൽ വെച്ച് കത്തിച്ചു നശിപ്പിച്ചു. കൊച്ചി സിറ്റി പോലീസ് കമ്മീഷണറുടെ...

ഭരണനിർവഹണത്തിൽ 5 സുപ്രധാന പരിഷ്കാരങ്ങൾ: ഓണക്കിറ്റ് ഓഗസ്റ്റ് 10...

തിരുവനന്തപുരം: സംസ്ഥാനത്ത് ഭരണനിർവഹണം കൂടുതൽ സുഗമമാക്കുന്നതിനും ജനങ്ങൾക്ക് സേവനങ്ങൾ വേഗത്തിൽ ലഭ്യമാക്കുന്നതിനുമായി അഞ്ച് സുപ്രധാന ഭരണപരിഷ്കാരങ്ങൾ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. അസറ്റ് മാനേജ്‌മെന്റ് ഡിജിറ്റൽ പ്ലാറ്റ്‌ഫോം, പ്ലാൻ...

‘സേവന നടപടികൾ ലളിതമാക്കുന്നതിന് 5 സുപ്രധാന പരിഷ്‌ക്കാരങ്ങൾ നടപ്പിലാക്കും,...

തിരുവനന്തപുരം: പാചകവുമായി ബന്ധപ്പെട്ട് താൻ സ്ത്രീവിരുദ്ധ പരാമർശം നടത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. അമ്മമാരുടെ പ്രത്യേക പാചക അറിവുകൾ മക്കൾക്ക് പകർന്നു നൽകണമെന്നാണ് താൻ പറഞ്ഞതെന്നും മക്കൾ എന്നാൽ ആണും പെണ്ണും അടങ്ങുന്നതാണെന്നും...

‘ഒരു പദവിയിലേയ്ക്കും ഞാനില്ല’: വ്യക്തത വരുത്തി VM സുധീരൻ...

തിരുവനന്തപുരം: സംസ്ഥാന സർക്കാരിലെ വിവിധ പദവികളിലേക്ക് തന്റെ പേര് ബന്ധപ്പെടുത്തിക്കൊണ്ട് മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ തീർത്തും അടിസ്ഥാനരഹിതമാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് വി.എം. സുധീരൻ. ഔദ്യോഗിക പദവികളൊന്നും ഏറ്റെടുക്കാൻ താൻ താല്പര്യപ്പെടുന്നില്ലെന്ന് നേരത്തെ...

യുഎസിൽ നിന്ന് നാടുകടത്തപ്പെട്ട ദമ്പതികളെ കരിമ്പ് പാടത്തിൽ മരിച്ച...

ഗ്വാട്ടിമാല സിറ്റി: അമേരിക്കയിൽ നിന്ന് നാടുകടത്തപ്പെട്ട ഗ്വാട്ടിമാല സ്വദേശിയും ഭാര്യയും സ്വന്തം നാട്ടിൽ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ദമ്പതികളുടെ ഒരു വയസുകാരിയായ മകൾ മൃതദേഹങ്ങൾക്കരികിൽ ജീവനോടെ കണ്ടെത്തിയ സംഭവം രാജ്യത്തെ...

DON'T MISS

കടിച്ച മൂർഖനെ പെട്ടിയിലാക്കി ആശുപത്രിയിലെത്തി യുവാവ്; പാമ്പിനെ കണ്ടപ്പോൾ...

പട്ന: പാമ്പുകടിയേറ്റ യുവാവ് തന്നെ കടിച്ച പാമ്പിനെയും പെട്ടിയിലാക്കി ആശുപത്രിയിലെത്തിച്ച സംഭവം ബിഹാറിൽ കൗതുകവും പരിഭ്രാന്തിയും സൃഷ്ടിച്ചു (Bihar snake bite). കിഴക്കൻ ചമ്പാരൻ ജില്ലയിലെ സദർ ആശുപത്രിയിലാണ് അപൂർവ സംഭവം അരങ്ങേറിയത്. നിർഭയ്...

മനുഷ്യത്വത്തിന്റെ മുദ്രയായി CJP പ്രതിഷേധം; അമ്മയിൽ നിന്ന് വേർപെട്ട...

ഡൽഹി: ആയിരക്കണക്കിന് ആളുകൾ പങ്കെടുത്ത CJP പ്രതിഷേധത്തിനിടെ മനുഷ്യത്വത്തിന്റെ അപൂർവ കാഴ്ചയാണ് അരങ്ങേറിയത്. പ്രതിഷേധത്തിനിടെ അമ്മയിൽ നിന്ന് വേർപെട്ട ഒരു കൊച്ചുകുട്ടിയെ പ്രതിഷേധക്കാർ കൂട്ടായ പരിശ്രമത്തിലൂടെ നിമിഷങ്ങൾക്കകം അമ്മയുടെ കൈകളിലെത്തിച്ച ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ...

53 വർഷം മുൻപ് കടലിൽ ഒഴുകിയ കുപ്പിക്കത്ത് വീണ്ടും...

ന്യൂജഴ്‌സി: 53 വർഷങ്ങൾക്ക് മുമ്പ് കടലിലേക്ക് ഒഴുക്കിവിട്ട ഒരു കുപ്പിക്കത്ത് ന്യൂജഴ്‌സിയിലെ ചതുപ്പുനിലങ്ങളിൽ നിന്ന് കണ്ടെത്തിയത് കൗതുകമായി. 1973-ൽ ഒമ്പത് വയസ്സുകാരിയായിരുന്ന ലോറി ബ്ലെയർ എഴുതിയ തമാശ നിറഞ്ഞ സന്ദേശമാണ് അരനൂറ്റാണ്ടിലേറെക്കാലത്തിന് ശേഷം...

PREMIUM

ആയിര കണക്കിന് പേരെ കോടീശ്വരന്മാർ ആക്കിയ നഗരം! ഇന്ന്...

നേരത്തെ നാം വിറ്റ്നൂമിനേക്കുറിച്ച് പറഞ്ഞു. വിറ്റ്നൂമിനെപ്പോലെ ഉപേക്ഷിക്കപ്പെട്ട ചില നഗരങ്ങൾ ഇന്ന് വിനോദസഞ്ചാരകേന്ദ്രങ്ങളാണ്. അവയെക്കുറിച്ച് അറിഞ്ഞാലോ ? (Humberstone the ghosted town ) അത്തരത്തിലൊന്നാണ് ചിലിയിലെ ഹംബർസ്റ്റോൺ. 1920 മുതൽ 40 വരെ...

പഴകിയ കെട്ടിടങ്ങളും തുരുമ്പിച്ച വസ്തുക്കളും: വിറ്റ്നൂം, ആർക്കും വേണ്ടാത്ത...

ഒരു കാലത്ത് ആളും ആരവവുമുണ്ടായിരുന്ന നഗരങ്ങളിൽ പലതും ഇന്ന് ഉപേക്ഷിക്കപ്പെട്ട അവസ്ഥയിലാണ്. ചിലതാകട്ടെ വിനോദസഞ്ചാരകേന്ദ്രങ്ങളായി മാറി. അത്തരം ഒരു നഗരത്തിൻ്റെ കഥ കേട്ടോളൂ...(Wittenoom the ghost city ) ഓസ്ട്രേലിയയിൽ വിറ്റ്നും എന്നൊരു സ്‌ഥലമുണ്ട്....

”ടാങ്കിന്റെ അരികിലൂടെ നടന്നു പോകുന്ന കുഞ്ഞുങ്ങളെ പിന്നെ ആരും...

വർഷം 2006, നോയിഡയിലെ നിഥാരിയെന്ന (Nithari) ചെറു ഗ്രാമം. ഗ്രാമത്തോട് ചേർന്ന് തന്നെ സമ്പന്നർ പാർക്കുന്ന സെക്ടർ -31, അവിടെ വലിയൊരു വാട്ടർ ടാങ്ക് ഉണ്ട്. ടാങ്കിന്റെ അരികിലൂടെ നടന്നു പോകുന്ന കുഞ്ഞുങ്ങളെ...