HomeNationalഅമിത് ഷാ എവിടെ?: പാർലമെന്റിൽ പ്രതിഷേധം കടുപ്പിക്കാൻ പ്രതിപക്ഷം; രാഹുലിനെതിരെ അവകാശലംഘന...

അമിത് ഷാ എവിടെ?: പാർലമെന്റിൽ പ്രതിഷേധം കടുപ്പിക്കാൻ പ്രതിപക്ഷം; രാഹുലിനെതിരെ അവകാശലംഘന നോട്ടീസുമായി BJP | Parliament Monsoon Session

ന്യൂഡൽഹി: ഡൽഹിയിൽ നടന്ന പൊലീസ് അതിക്രമത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മറുപടി പറയണമെന്നും രാജി വെക്കണമെന്നും ആവശ്യപ്പെട്ട് പാർലമെന്റിൽ പ്രതിഷേധം ശക്തമാക്കാൻ ഇന്ത്യ സഖ്യം. വിഷയം ചൂണ്ടിക്കാട്ടി പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയ നോട്ടീസുകൾക്ക് പുറമേ, വരുന്ന ദിവസങ്ങളിലെ നിർണായക ബില്ലുകളിലും പ്രതിഷേധം അറിയിച്ച് പങ്കെടുക്കാനാണ് പ്രതിപക്ഷ നീക്കം.(Parliament Monsoon Session Delhi Police Action Amit Shah Statement Opposition Protest)

കഴിഞ്ഞ ദിവസം രാജ്യസഭയിൽ പരീക്ഷാ ഭേദഗതി ബിൽ ചർച്ചയ്ക്കിടെ മല്ലികാർജുൻ ഖാർഗെ ഉൾപ്പെടെയുള്ള നേതാക്കൾ അമിത് ഷായുടെ രാജി ആവശ്യപ്പെട്ട് ശക്തമായ പ്രതിഷേധം ഉയർത്തിയിരുന്നു. വോട്ടെടുപ്പിന് തൊട്ടുമുമ്പ് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയെങ്കിലും, ചർച്ചയിൽ പങ്കെടുത്ത ഡി.എം.കെ ഭേദഗതികൾ നിർദ്ദേശിച്ചു. കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്ങിന്റെ മറുപടിക്ക് ശേഷം പ്രതിപക്ഷത്തിന്റെ അസാന്നിധ്യത്തിൽ ബിൽ പാസാക്കി. ബിൽ പാസായതിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രശംസിക്കുകയും ചെയ്തു.

ഉച്ചയ്ക്ക് ചേരുന്ന മന്ത്രിസഭാ യോഗത്തിന് ശേഷം എഫ്.സി.ആർ.എ ഭേദഗതി ബിൽ ഉൾപ്പെടെയുള്ള സുപ്രധാന നിയമനിർമ്മാണങ്ങൾ അടുത്തയാഴ്ച സഭയിൽ കൊണ്ടുവന്നേക്കും. മണ്ഡല പുനർനിർണ്ണയം, വനിതാ സംവരണം എന്നിവയുമായി ബന്ധപ്പെട്ട ബില്ലുകളിൽ ഡി.എം.കെ ഉൾപ്പെടെയുള്ള കക്ഷികളുടെ നിലപാട് നിർണ്ണായകമാകും. സഭാ മര്യാദകൾ ലംഘിച്ചെന്ന് ആരോപിച്ച് ബി.ജെ.പി നേതാവ് അനുരാഗ് താക്കൂർ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ നൽകിയ അവകാശലംഘന നോട്ടീസ് പരിഗണിക്കണമെന്ന് ഭരണപക്ഷം ആവശ്യപ്പെടും. പൊലീസ് നടപടിയ്ക്ക് പുറമേ അയോധ്യ സംഭാവനക്കൊള്ള ആരോപണത്തിലും പ്രതിപക്ഷം ഇരുസഭകളിലും അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയിട്ടുണ്ട്.

Story Summary

The Opposition plans to disrupt Parliament demanding Union Home Minister Amit Shah’s statement and resignation over the recent Delhi police action. Meanwhile, the Union Cabinet meets today as the government prepares key legislation, including the FCRA bill, alongside BJP’s privilege notice against Rahul Gandhi.

WhatsApp Channel Banner

Latest updates

‘അധികാര ദുർവിനിയോഗം’: പുനർജനി കേസിൽ മുഖ്യമന്ത്രി VD സതീശന്...

കൊച്ചി: പുനർജനി പദ്ധതിയുമായി ബന്ധപ്പെട്ട അഴിമതി ആരോപണ കേസിൽ മുഖ്യമന്ത്രി വി.ഡി. സതീശന് ആഭ്യന്തരവകുപ്പ് ക്ലീൻ ചിറ്റ് നൽകിയ നടപടിക്കെതിരെ കടുത്ത വിമർശനവുമായി സിപിഎം. സ്വന്തം മന്ത്രിസഭയിലെ ആഭ്യന്തര മന്ത്രിയെക്കൊണ്ട് മുഖ്യമന്ത്രി ക്ലീൻ...

പഠനശേഷം USൽ ജോലി ചെയ്യാൻ ഫീസ് 1,00,000 ലക്ഷം...

വാഷിംഗ്ടൺ: അമേരിക്കൻ സർവ്വകലാശാലകളിൽ നിന്ന് പഠിച്ചിറങ്ങുന്ന അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് പഠനശേഷമുള്ള തൊഴിൽ വിസയ്ക്ക് 1,00,000 ഡോളർ ഫീസ് ഏർപ്പെടുത്താൻ ട്രംപ് ഭരണകൂടം നീക്കം നടത്തുന്നതായി റിപ്പോർട്ട്. പ്രമുഖ അമേരിക്കൻ മാധ്യമമാണ് ഇക്കാര്യം റിപ്പോർട്ട്...

സെവൂത്തയിൽ അഭയാർത്ഥി പ്രവാഹം രൂക്ഷം: മൊറോക്കൻ അതിർത്തിയിലേക്ക് സൈന്യത്തെ...

മാഡ്രിഡ്: നോർത്ത് ആഫ്രിക്കൻ അതിർത്തിയിലുള്ള തങ്ങളുടെ എൻക്ലേവായ സെവൂത്തയിലേക്ക് ആയിരക്കണക്കിന് അഭയാർത്ഥികൾ കടൽമാർഗ്ഗം നീന്തിക്കയറിയതിനെ തുടർന്ന് പ്രദേശം കാക്കാൻ സൈന്യത്തെ വിന്യസിച്ച് സ്പെയിൻ. അതിർത്തിയിൽ നിയന്ത്രണങ്ങൾ പൂർണ്ണമായും തകർന്നതോടെയാണ് സെവൂത്തയിൽ കനത്ത സുരക്ഷയൊരുക്കാൻ...

യാത്രക്കാരെ ദുരിതത്തിലാക്കി സ്പൈസ് ജെറ്റ്: സർവ്വീസുകൾ വൈകി, റദ്ദാക്കി;...

കൊച്ചി: സർവീസുകൾ തുടർച്ചയായി വൈകിയും റദ്ദാക്കിയും സ്പൈസ് ജെറ്റ് എയർലൈൻസ്. മണിക്കൂറുകളോളം വിമാനത്തിനുള്ളിൽ കുടുങ്ങിക്കിടന്നതിനെ തുടർന്ന് യാത്രക്കാരിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട സംഭവമടക്കം കൊച്ചിയിലും ദുബൈയിലും യാത്രക്കാർ വലിയ ദുരിതത്തിലാണ്.(SpiceJet Flight Delay, Passengers...

പ്രധാനമന്ത്രിക്കെതിരെ അധിക്ഷേപ പരാമർശം: 25കാരിക്കെതിരെ കേസ് എടുത്ത് പൊലീസ്;...

ന്യൂഡൽഹി: ചോദ്യപേപ്പർ ചോർച്ചയ്‌ക്കെതിരായ പ്രതിഷേധത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അധിക്ഷേപകരമായ വാക്കുകൾ ഉപയോഗിച്ച സംഭവത്തിൽ 25-കാരിയായ യുവതിക്കെതിരെ കേസ്. നോയിഡയിലെ എക്‌സ്പ്രസ്‌വേ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത സീറോ എഫ്.ഐ.ആർ പിന്നീട് കൂടുതൽ...

DON'T MISS

‘ചൈനീസ് ഇലോൺ മസ്ക്’ വൈറൽ; ഫോട്ടോയ്ക്കായി റെസ്റ്റോറന്റിലേക്ക് ഒഴുകിയെത്തി...

ബെയ്ജിങ്: ഇലോൺ മസ്കിനോട് അതിശയകരമായ രൂപസാദൃശ്യമുള്ള ചൈനീസ് ബാർബിക്യൂ ഷെഫ് സമൂഹമാധ്യമങ്ങളിൽ വൈറലായി. വടക്കുപടിഞ്ഞാറൻ ചൈനയിലെ ഷാൻസി പ്രവിശ്യയിൽ റെസ്റ്റോറന്റ് നടത്തുന്ന മാ ജിയാൻപിങ് എന്ന 48-കാരനാണ് രൂപസാദൃശ്യം കാരണം ഇപ്പോൾ ‘ചൈനീസ്...

വീണ് ബോധം നഷ്ടപ്പെട്ട അമേരിക്കൻ പൗരന് രക്ഷയായി ആപ്പിൾ...

വാഷിങ്ടൺ: അടിയന്തര സാഹചര്യത്തിൽ വീണ് ബോധം നഷ്ടപ്പെട്ട അമേരിക്കൻ പൗരന്റെ ജീവൻ രക്ഷിക്കാൻ സഹായിച്ചത് മകൾ സമ്മാനമായി നൽകിയ ആപ്പിൾ വാച്ച് (Apple Watch Fall Detection Saves Man Life). അമേരിക്കയിലെ...

ജോലി നഷ്ടപ്പെട്ടു, മൂന്ന് ബിസിനസ് പരാജയങ്ങൾ, അക്കൗണ്ടിൽ വെറും...

സിംഗപ്പൂർ സംരംഭകയായ മിസ നസിലി തന്റെ വിജയത്തിന് പിന്നിലെ തിരിച്ചടികളുടെയും സാമ്പത്തിക പ്രതിസന്ധികളുടെയും കഥ പങ്കുവെച്ച് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. ഇന്ന് നിരവധി വിജയകരമായ ബ്രാൻഡുകൾ നയിക്കുന്ന സംരംഭകയാണെങ്കിലും, തന്റെ യാത്രയിൽ ജോലി...

PREMIUM

400ലേറെ വർഷമായി മനുഷ്യ വാസമില്ലാത്ത നഗരം !പ്രേതബാധയുണ്ടെന്ന് കരുതപ്പെടുന്ന,...

ഇത്രയും നേരം നമ്മൾ ഇന്ത്യയ്ക്ക് പുറത്തുള്ള ഉപേക്ഷിക്കപ്പെട്ട നഗരങ്ങളെ കുറിച്ചാണ് പറഞ്ഞത്. എന്നാൽ, ഇന്ത്യയിലുമുണ്ട് ഇത്തരമൊരു നഗരം. മധ്യപ്രദേശിലെ മാണ്ടു. ഒരിക്കൽ വടക്കേ ഇന്ത്യയിൽ നിലനിന്നിരുന്ന വലിയൊരു രാജ്യത്തിന്റെ തല സ്ഥാനമായിരുന്നത്രെ ഇത്....

ആയിര കണക്കിന് പേരെ കോടീശ്വരന്മാർ ആക്കിയ നഗരം! ഇന്ന്...

നേരത്തെ നാം വിറ്റ്നൂമിനേക്കുറിച്ച് പറഞ്ഞു. വിറ്റ്നൂമിനെപ്പോലെ ഉപേക്ഷിക്കപ്പെട്ട ചില നഗരങ്ങൾ ഇന്ന് വിനോദസഞ്ചാരകേന്ദ്രങ്ങളാണ്. അവയെക്കുറിച്ച് അറിഞ്ഞാലോ ? (Humberstone the ghosted town ) അത്തരത്തിലൊന്നാണ് ചിലിയിലെ ഹംബർസ്റ്റോൺ. 1920 മുതൽ 40 വരെ...

പഴകിയ കെട്ടിടങ്ങളും തുരുമ്പിച്ച വസ്തുക്കളും: വിറ്റ്നൂം, ആർക്കും വേണ്ടാത്ത...

ഒരു കാലത്ത് ആളും ആരവവുമുണ്ടായിരുന്ന നഗരങ്ങളിൽ പലതും ഇന്ന് ഉപേക്ഷിക്കപ്പെട്ട അവസ്ഥയിലാണ്. ചിലതാകട്ടെ വിനോദസഞ്ചാരകേന്ദ്രങ്ങളായി മാറി. അത്തരം ഒരു നഗരത്തിൻ്റെ കഥ കേട്ടോളൂ...(Wittenoom the ghost city ) ഓസ്ട്രേലിയയിൽ വിറ്റ്നും എന്നൊരു സ്‌ഥലമുണ്ട്....