HomeNationalമധ്യപ്രദേശിൽ ക്രൂയിസ് ബോട്ട് മുങ്ങി അപകടം; 9 വിനോദസഞ്ചാരികൾ മരിച്ചു, നിരവധി...

മധ്യപ്രദേശിൽ ക്രൂയിസ് ബോട്ട് മുങ്ങി അപകടം; 9 വിനോദസഞ്ചാരികൾ മരിച്ചു, നിരവധി പേരെ കാണാനില്ല | Madhya Pradesh Cruise Boat Accident

 

ജബൽപൂർ: മധ്യപ്രദേശിലെ ജബൽപൂരിൽ ബർഗി ഡാമിന് സമീപം വിനോദസഞ്ചാര ബോട്ട് മുങ്ങി ഒൻപത് പേർ മരിച്ചു. വ്യാഴാഴ്ച വൈകുന്നേരം പെട്ടെന്നുണ്ടായ ചുഴലിക്കാറ്റിലും മോശം കാലാവസ്ഥയിലും നിയന്ത്രണം വിട്ട ബോട്ട് നർമ്മദ നദിയിലെ ഖമരിയ ദ്വീപിന് സമീപം മുങ്ങുകയായിരുന്നു. (Madhya Pradesh Cruise Boat Accident)

മധ്യപ്രദേശ് ടൂറിസം വകുപ്പ് പ്രവർത്തിപ്പിക്കുന്ന ക്രൂയിസ് ബോട്ടാണ് അപകടത്തിൽപ്പെട്ടത്. 29 വിനോദസഞ്ചാരികളാണ് ബോട്ടിലുണ്ടായിരുന്നത്. കാറ്റിൽ ബോട്ടിന്റെ സന്തുലിതാവസ്ഥ നഷ്ടപ്പെട്ടതാണ് ദുരന്തത്തിന് കാരണമായത്. അപകടത്തിൽപ്പെട്ട 15 പേർ നീന്തി രക്ഷപ്പെട്ടു. എട്ട് മൃതദേഹങ്ങൾ ഇതുവരെ കണ്ടെടുത്തു, ഇതിൽ രണ്ട് സ്ത്രീകളും ഉൾപ്പെടുന്നു. പത്തോളം പേരെ ഇനിയും കണ്ടെത്താനുണ്ട്. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നാണ് അധികൃതർ നൽകുന്ന സൂചന.

ലൈഫ് ജാക്കറ്റ് ധരിച്ചിരുന്ന ബോട്ട് ക്യാപ്റ്റൻ മഹേഷ് പട്ടേൽ രക്ഷപ്പെട്ടു. അപകടത്തിൽ കമ്പനിയുടെ ഭാഗത്ത് വീഴ്ചയുണ്ടായിട്ടുണ്ടോ എന്ന് അന്വേഷിക്കുമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്നും പിഡബ്ല്യുഡി മന്ത്രി രാകേഷ് സിംഗ് വ്യക്തമാക്കി. പരിക്കേറ്റവരെ ജബൽപൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ജില്ലാ കളക്ടർ രാഘവേന്ദ്ര സിംഗ്, എസ്പി സമ്പത്ത് ഉപാധ്യായ എന്നിവർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നു. കാണാതായവർക്കായുള്ള തെരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.

Summary: At least nine tourists died and several others remain missing after a Madhya Pradesh Tourism-operated cruise boat capsized in the Bargi Dam near Jabalpur. The vessel, carrying 29 passengers, lost balance during a sudden storm near Khamariya Island. While 15 people managed to swim to safety and the SDRF rescued 10 others, intense search operations continue for the missing. Authorities have launched an investigation into potential negligence by the cruise operators.

WhatsApp Channel Banner

Latest updates

ഹൈദരാബാദിൽ നിന്ന് ലണ്ടനിലേക്കുള്ള യാത്രയ്ക്കിടെ ഭക്ഷ്യവിഷബാധ; മൂന്ന് ബ്രിട്ടീഷ്...

ഹൈദരാബാദിൽ നിന്ന് ലണ്ടൻ ഹീത്രു വിമാനത്താവളത്തിലേക്ക് പുറപ്പെട്ട ബ്രിട്ടീഷ് എയർവേസ് (BA276) വിമാനത്തിലെ മൂന്ന് പൈലറ്റുമാർക്കും പറക്കുന്നതിനിടയിൽ ഭക്ഷ്യവിഷബാധയേറ്റതായി സംശയം (British Airways Pilots Fall Ill After Hyderabad Stopover). ഹൈദരാബാദിൽ...

തെലങ്കാനയിൽ സർക്കാർ എഞ്ചിനീയറുടെ വീട്ടിൽ ACB റെയ്ഡ്: 150...

ഹൈദരാബാദ്: തെലങ്കാനയിൽ സർവീസ് ഉദ്യോഗസ്ഥന്റെ അനധികൃത സ്വത്തുസമ്പാദനവുമായി ബന്ധപ്പെട്ട് ആന്റി കറപ്ഷൻ ബ്യൂറോ (ACB) നടത്തിയ തെരച്ചിലിൽ വൻ സ്വത്ത് ശേഖരം കണ്ടെത്തി. തെലങ്കാന റിന്യൂവബിൾ എനർജി ഡെവലപ്‌മെന്റ് കോർപ്പറേഷൻ ഡിവിഷണൽ എഞ്ചിനീയർ...

റോബർട്ട് ലെവൻഡോവ്സ്കിയുടെ അരങ്ങേറ്റ മത്സരത്തിൽ ചിക്കാഗോ ഫയറിനെ വീഴ്ത്തി...

ലയണൽ മെസിയില്ലാതെ ഇറങ്ങിയ ഇന്റർ മയാമിക്ക് എം.എൽ.എസിലെ (MLS) പുതിയ മത്സരത്തിൽ തകർപ്പൻ വിജയം. ലൂയിസ് സുവാരസിന്റെ ഇരട്ട ഗോളുകളുടെയും അവസാന നിമിഷം ഗോൾ നേടിയ പ്രെസ്റ്റൺ പ്ലാംബെക്കിന്റെയും മികവിൽ ചിക്കാഗോ ഫയറിനെ...

‘വികസനത്തിന് നേതൃത്വം നൽകണമെന്ന് ആഗ്രഹം’;പാക് അധീന കശ്മീർ പ്രധാനമന്ത്രിയാകാൻ...

പാക് അധീന കശ്മീരിന്റെ പ്രധാനമന്ത്രിയാകാൻ താൽപ്പര്യമുണ്ടെന്ന് പാകിസ്ഥാൻ മുൻ പ്രധാനമന്ത്രിയും പാകിസ്ഥാൻ മുസ്ലിം ലീഗ്-നവാസ് തലവനുമായ നവാസ് ഷെരീഫ്. മുസ്ഫറാബാദിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്...

CJP പ്രക്ഷോഭം: ഡൽഹിയിൽ രാജീവ് ചൗക്ക് ഉൾപ്പെടെ 16...

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ചോർച്ചയ്ക്കെതിരെ ഡൽഹി ജന്തർമന്തറിൽ കോക്റോച്ച് ജനതാ പാർട്ടി (CJP) നടത്തുന്ന സമരം കൂടുതൽ കനത്തതോടെ സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി തലസ്ഥാനത്തെ 16 പ്രധാന മെട്രോ സ്റ്റേഷനുകൾ അടച്ചിട്ടു. രാജീവ്...

DON'T MISS

ദക്ഷിണ കൊറിയയിലെ മിഷ്ലീൻ സ്റ്റാർ റെസ്റ്റോറന്റിൽ ഉറുമ്പുകളെ വിഭവങ്ങളിൽ...

ദക്ഷിണ കൊറിയയിലെ സിയോളിലുള്ള പ്രശസ്തമായ മിഷ്ലീൻ സ്റ്റാർ റെസ്റ്റോറന്റിൽ വിഭവങ്ങളിൽ ഉറുമ്പുകളെ ഉപയോഗിച്ച സംഭവത്തിൽ ഉടമയ്ക്ക് ഒരു വർഷം തടവും 20 ദക്ഷിണ കൊറിയൻ വോൺ പിഴയും ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ. രാജ്യത്തെ കർശനമായ...

ചൂടിനെ ചെറുക്കാൻ പുരുഷന്മാർക്ക് ഷോർട്സ് ധരിച്ച് ഓഫീസിലെത്താം; ടോക്കിയോ...

കടുത്ത ഉഷ്ണതരംഗത്തെ തുടർന്ന് പുരുഷ ജീവനക്കാർക്ക് ജോലിസ്ഥലത്ത് ഷോർട്ട്സ് ധരിക്കാൻ അനുമതി നൽകിയ നടപടിയിൽ വ്യാപക ചർച്ച. ഊർജ്ജ ഉപഭോഗം കുറയ്ക്കുന്നതിന്റെ ഭാഗമായി ടോക്കിയോ ഗവർണർ യൂരികോകോയികെയുടെ നേതൃത്വത്തിലുള്ള 'ടോക്കിയോ കൂൾ ബിസ്'...

മദ്യപിച്ച് വാഹനമോടിച്ച കേസിൽ നിന്ന് രക്ഷപ്പെടാൻ സ്വന്തം മരണം...

ബെയ്ജിങ്: മദ്യപിച്ച് വാഹനമോടിച്ച കേസിൽ നിന്ന് രക്ഷപ്പെടാൻ സ്വന്തം മരണം വരെ വ്യാജമായി സൃഷ്ടിച്ച ചൈനക്കാരന്റെ തന്ത്രം ഒടുവിൽ പൊലീസിന് മുന്നിൽ പൊളിഞ്ഞു. ഹെനാൻ പ്രവിശ്യയിലെ അന്യാങ് നഗരത്തിലാണ് സിനിമയെ വെല്ലുന്ന രീതിയിലുള്ള...

PREMIUM

സർപ്പശയ്യയിൽ ഉറങ്ങുന്ന മഹാവിഷ്ണു, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം;...

ഇന്ത്യയെപ്പോലെ നേപ്പാളും ആഴത്തിൽ വേരൂന്നിയ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പുലർത്തുന്ന് രാജ്യമാണ്. നേപ്പാളിലെ ഹൈന്ദവ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട ഒരു മഹാവിഷ്ണു ക്ഷേത്രമാണ് ബുദ്ധനീലകണ്ഠ ക്ഷേത്രം (Budhanilkantha Temple). ഈ ക്ഷേത്രം ഹിന്ദുക്കൾക്കും...

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....