ന്യൂഡൽഹി: നീറ്റ് പരീക്ഷാ ചോർച്ചയ്ക്കെതിരെ ഡൽഹി ജന്തർമന്തറിൽ കോക്റോച്ച് ജനതാ പാർട്ടി (CJP) നടത്തുന്ന സമരം കൂടുതൽ കനത്തതോടെ സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി തലസ്ഥാനത്തെ 16 പ്രധാന മെട്രോ സ്റ്റേഷനുകൾ അടച്ചിട്ടു. രാജീവ് ചൗക്ക്, സെൻട്രൽ സെക്രട്ടറിയേറ്റ്, മാണ്ഡി ഹൗസ്, പട്ടേൽ ചൗക്ക്, ഐ.ടി.ഒ, ജനപഥ്, ഡൽഹി ഗേറ്റ് ഉൾപ്പെടെയുള്ള പ്രമുഖ സ്റ്റേഷനുകളാണ് ബുധനാഴ്ച രാവിലെ മുതൽ വൈകുന്നേരം വരെ അടച്ചിട്ടത്.(Delhi Metro Stations Closed Eight Hours CJP NEET Protest Jantar Mantar)
ഡി.എം.ആർ.സി സുരക്ഷാ കാരണങ്ങളാൽ ട്രെയിനുകൾ ഈ സ്റ്റേഷനുകളിൽ നിർത്താതെ സർവീസ് നടത്തിയതോടെ എട്ട് മണിക്കൂറോളമാണ് ആയിരക്കണക്കിന് യാത്രക്കാർ വഴിയിൽ കുടുങ്ങിയത്. അതേസമയം, രാജീവ് ചൗക്ക്, മാണ്ഡി ഹൗസ്, സെൻട്രൽ സെക്രട്ടറിയേറ്റ് എന്നീ സ്റ്റേഷനുകളിലെ ഇന്റർചേഞ്ച് സംവിധാനം മാത്രം അനുവദിച്ചിരുന്നു. കടുത്ത യാത്രാദുരിതത്തിന് ശേഷമാണ് വൈകുന്നേരം 6:30 ഓടെ സ്റ്റേഷനുകൾ പൂർണ്ണമായി തുറന്നുകൊടുത്തത്.
ചൊവ്വാഴ്ചയേക്കാൾ വൻ ജനപങ്കാളിത്തമാണ് ബുധനാഴ്ച ജന്തർമന്തറിലെ സമരവേദിയിൽ ദൃശ്യമായത്. സമരക്കാരുടെ എണ്ണം വർദ്ധിച്ചതും സെൻട്രൽ സെക്രട്ടറിയേറ്റ് പരിസരത്ത് പ്രതിഷേധക്കാർ തടിച്ചുകൂടിയതുമാണ് നിയന്ത്രണങ്ങൾ കടുപ്പിക്കാൻ പോലീസിനെ പ്രേരിപ്പിച്ചത്. സമരം ചെയ്യുന്ന വിദ്യാർത്ഥികളുമായി സംസാരിച്ച് പ്രശ്നം പരിഹരിക്കുന്നതിന് പകരം ജനങ്ങളെ വലച്ച് മെട്രോ സ്റ്റേഷനുകൾ അടച്ചുപൂട്ടുകയാണ് സർക്കാർ ചെയ്യുന്നതെന്ന് പ്രതിപക്ഷ നേതാക്കൾ കുറ്റപ്പെടുത്തി.
Story Summary
Sixteen major Delhi Metro stations, including Rajiv Chowk, Central Secretariat, and Mandi House, were closed for around eight hours due to security concerns amid the intensifying Cockroach Janta Party (CJP) protest at Jantar Mantar. Commuters faced severe inconvenience as trains skipped the affected stations before normal operations resumed around 6:30 pm.


