മൈസൂരു: കർണാടകയിലെ മൈസൂരു ജില്ലയിൽ ഹുൻസൂരിൽ ഗൃഹനാഥൻ ഭാര്യയെയും രണ്ട് പെൺമക്കളെയും കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കി (Karnataka Family Suicide Case). ഹുൻസൂർ ടൗണിലെ ന്യൂ മാരുതി ലേഔട്ടിലാണ് ദാരുണ സംഭവം നടന്നത്. ഹരീഷ് (49), ഭാര്യ നിശ്ചിത (36), മക്കളായ നെക്സ (13), രക്ഷ (6) എന്നിവരാണ് മരണപ്പെട്ടത്.
ഭാര്യയുടെയും മക്കളുടെയും വായ ടേപ്പ് ഒട്ടിച്ച് ശ്വാസംമുട്ടിച്ചാണ് ഹരീഷ് കൊലപാതകം നടത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇതിനുശേഷം വീടിന്റെ ഒന്നാം നിലയിലെ മുറിയിൽ തൂങ്ങിമരിക്കുകയായിരുന്നു. സംഭവസ്ഥലത്തുനിന്ന് ആത്മഹത്യാ കുറിപ്പും പൊലീസ് കണ്ടെടുത്തു. മരണത്തിന് പിന്നിലെ യഥാർത്ഥ കാരണം എന്താണെന്ന് വ്യക്തമല്ലെന്നും പൊലീസ് അന്വേഷണം നടത്തിവരികയാണെന്നും അധികൃതർ അറിയിച്ചു.
Summary: A 49-year-old man, Harish, allegedly suffocated his wife and two young daughters to death before dying by suicide at their home in Karnataka’s Mysuru district. Police recovered a suicide note from the scene and have launched an investigation to ascertain the motive behind the tragedy.


