തിരുവനന്തപുരം: തിരുവനന്തപുരം കടയ്ക്കാവൂരിൽ നടുറോഡിൽ യുവതിയെ ഭർത്താവ് വെട്ടിപ്പരുക്കേൽപ്പിച്ചു (Kadakkavoor attack case). കടയ്ക്കാവൂർ സ്വദേശിനി വിജിമോൾക്കാണ് (32) വെട്ടേറ്റത്. സംഭവത്തിൽ രണ്ടാം ഭർത്താവും അഞ്ചുതെങ്ങ് സ്വദേശിയുമായ അനുവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഗുരുതരമായി പരുക്കേറ്റ വിജിമോളെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ (ICU) പ്രവേശിപ്പിച്ചു.
ബുധനാഴ്ച ഉച്ചയോടെ കടയ്ക്കാവൂർ ജംഗ്ഷന് സമീപം വെച്ചായിരുന്നു സംഭവം. വഴിയിൽ വെച്ച് വിജിമോളെ തടഞ്ഞുനിർത്തിയ അനു, കയ്യിൽ കരുതിയിരുന്ന കൊടുവാൾ ഉപയോഗിച്ച് വെട്ടുകയായിരുന്നു. ആക്രമണത്തിൽ വിജിമോളുടെ ഇടതു കൈപ്പത്തി പൂർണ്ണമായി അറ്റുവീണു. തലയിലും കാലിലും ആഴത്തിൽ വെട്ടേറ്റിട്ടുണ്ട്.
കുടുംബ വഴക്കാണ് ആക്രമണത്തിന് പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവം നടന്ന് രണ്ട് മണിക്കൂറിനുള്ളിൽ തന്നെ പ്രതി അനുവിനെ കടയ്ക്കാവൂർ പോലീസ് പിടിയിലാക്കി. കഴിഞ്ഞ വർഷവും ഇയാൾ വിജിമോളെ ആക്രമിച്ച് പരുക്കേൽപ്പിച്ച കേസിൽ പ്രതിയാണെന്ന് പോലീസ് അറിയിച്ചു.
Story Summary:
In a shocking incident at Kadakkavoor, Thiruvananthapuram, a woman named Vijimol was brutally attacked on the road by her second husband, Anu. Her left palm was severed in the attack. The police arrested the accused within two hours of the incident.


