HomeKerala'എല്ലാ വാർത്തകളും തെറ്റ്, പത്രം അച്ചടിക്കാൻ വൈകിയത് സാങ്കേതിക കാരണങ്ങളാൽ, ലേഖനം...

‘എല്ലാ വാർത്തകളും തെറ്റ്, പത്രം അച്ചടിക്കാൻ വൈകിയത് സാങ്കേതിക കാരണങ്ങളാൽ, ലേഖനം മൂലമല്ല, ആർക്കെതിരെയും നടപടിയില്ല, മാധ്യമങ്ങളോട് വിശദീകരിക്കേണ്ട കാര്യമില്ല’: M സ്വരാജ് | M Swaraj

തിരുവനന്തപുരം: സി പി എം മുഖപത്രത്തിൻ്റെ വാരാന്തപ്പതിപ്പിലെ ലേഖനവുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വാർത്തകൾ പൂർണ്ണമായും നിഷേധിച്ച് എം. സ്വരാജ്. പത്രത്തിൽ ഒരു തരത്തിലുള്ള ലേഖന വിവാദവും നിലനിൽക്കുന്നില്ലെന്നും, മാധ്യമങ്ങളിൽ വരുന്നത് വാസ്തവവിരുദ്ധമായ വിവരങ്ങളാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.(M Swaraj Denies Article Controversy And Media Reports)

വിവാദ ലേഖനം പ്രസിദ്ധീകരിക്കാൻ തീരുമാനിച്ചിട്ടേയില്ലെന്ന് സ്വരാജ് വ്യക്തമാക്കി. പത്രത്തിൽ കൊടുക്കുന്ന വാർത്തകളും ലേഖനങ്ങളും തീരുമാനിക്കുന്നത് മറ്റാരുമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എഡിറ്റർക്കെതിരെ നടപടിയെടുത്തു എന്ന വാർത്തകൾ അടിസ്ഥാനരഹിതമാണ്. ഏതെങ്കിലും സ്ഥാപനത്തിൽ ആഭ്യന്തര നടപടികൾ ഉണ്ടായാൽ തന്നെ അത് മറ്റുള്ളവരോട് വിശദീകരിക്കേണ്ട ബാധ്യതയില്ല. വാരാന്തപ്പതിപ്പ് വിതരണം ചെയ്‌തില്ല എന്ന പ്രചാരണം തെറ്റാണ്. സാങ്കേതിക കാരണങ്ങളാലാണ് അച്ചടി അൽപ്പം വൈകിയത്. അച്ചടിച്ച പത്രം വിതരണം ചെയ്തില്ലെന്ന വാദം മാധ്യമ ധാർമ്മികതയ്ക്ക് നിരക്കാത്തതാണ്.

മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ അനുസ്മരണം പത്രത്തിൽ നിന്ന് ഒഴിവാക്കിയെന്ന പ്രചാരണവും വാസ്തവവിരുദ്ധമാണ്. പത്രത്തിന്റെ വാരാന്തപ്പതിപ്പിലേക്ക് നൂറുകണക്കിന് സൃഷ്ടികൾ വരാറുണ്ട്. അതിൽ ഏത് പ്രസിദ്ധീകരിക്കണം, ഏത് മാറ്റിവെക്കണം എന്നത് എഡിറ്റോറിയൽ ഡെസ്കിന്റെ സ്വാതന്ത്ര്യമാണ്. ആഭ്യന്തര കാര്യങ്ങളിൽ മാധ്യമങ്ങൾ അനാവശ്യമായി ഇടപെടേണ്ടതില്ലെന്നും, വിഷയത്തിൽ താൻ ആരോടും വിശദീകരണം തേടിയിട്ടില്ലെന്നും സ്വരാജ് വ്യക്തമാക്കി.

Story Summary

CPM leader M. Swaraj has dismissed reports of an article controversy, clarifying that no article was scheduled for publication. Terming the media reports as baseless, he emphasized that no disciplinary action was taken against the editor and the delay in printing the weekend supplement was purely due to technical reasons.

WhatsApp Channel Banner

Latest updates

കൊല്ലത്ത് അമ്മയെയും രണ്ട് മക്കളെയും കാണാതായിട്ട് അഞ്ച് ദിവസം;...

കൊല്ലം: കൊല്ലം പുന്തലത്താഴത്ത് അമ്മയെയും രണ്ട് പിഞ്ചുകുഞ്ഞുങ്ങളെയും വീട്ടിൽ നിന്നും കാണാതായിട്ട് അഞ്ച് ദിവസം പിന്നിടുന്നു (Kollam missing case). പുന്തലത്താഴം സ്വദേശിനി രമ്യ സോമൻ, മകൻ വൈഷ്ണവ് (12), മകൾ രുദ്ര...

കടയ്ക്കാവൂരിൽ നടുറോഡിൽ യുവതിക്ക് നേരെ ഭർത്താവിന്റെ ക്രൂര ആക്രമണം;...

തിരുവനന്തപുരം: തിരുവനന്തപുരം കടയ്ക്കാവൂരിൽ നടുറോഡിൽ യുവതിയെ ഭർത്താവ് വെട്ടിപ്പരുക്കേൽപ്പിച്ചു (Kadakkavoor attack case). കടയ്ക്കാവൂർ സ്വദേശിനി വിജിമോൾക്കാണ് (32) വെട്ടേറ്റത്. സംഭവത്തിൽ രണ്ടാം ഭർത്താവും അഞ്ചുതെങ്ങ് സ്വദേശിയുമായ അനുവിനെ പോലീസ് അറസ്റ്റ് ചെയ്തു....

നിപ ഭീതി പൂർണ്ണമായി ഒഴിഞ്ഞു: കോഴിക്കോട് ഏർപ്പെടുത്തിയിരുന്ന നിരീക്ഷണം...

കോഴിക്കോട്: കോഴിക്കോട് രാമനാട്ടുകര മുനിസിപ്പാലിറ്റി അഞ്ചാം വാർഡിൽ നിപ (kozhikode nipah free) സ്ഥിരീകരിച്ചതിനെ തുടർന്ന് ജില്ലയിൽ ഏർപ്പെടുത്തിയിരുന്ന ആരോഗ്യ നിരീക്ഷണം പൂർണ്ണമായി പിൻവലിച്ചതായി ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ അറിയിച്ചു....

തൊഴിലാളിയെ പിരിച്ചുവിട്ടതിനെച്ചൊല്ലി തർക്കം; പഞ്ചാബിൽ കടയുടമയുടെ സഹോദരനെ ഇരുമ്പുവടികൊണ്ട്...

ഹോഷിയാർപൂർ: പലചരക്ക് കടയിലെ തൊഴിലാളിയെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിനെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് കടയുടമയുടെ സഹോദരനെ ഇരുമ്പുവടി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി (Hoshiarpur murder case). പഞ്ചാബിലെ ഹോഷിയാർപൂർ ജില്ലയിലെ ബസ്സി ബഹാദ് ഗ്രാമത്തിലാണ്...

യു.എസ്-ഇറാൻ സംഘർഷം: ഹോർമുസ്, ബാബ്-എൽ-മൻഡേബ് കടലിടുക്കുകളിൽ ഗതാഗതം തടസ്സപ്പെട്ടു;...

വാഷിംഗ്ടൺ: യു.എസ്-ഇറാൻ സംഘർഷം രൂക്ഷമായതോടെ ലോകത്തെ ഏറ്റവും പ്രമുഖ സമുദ്ര വ്യാപാര പാതകളായ ഹോർമുസ് കടലിടുക്കിലും (Strait of hormuz crisis) ബാബ്-എൽ-മൻഡേബിലും (Bab-el-Mandeb) നേരിടുന്ന ഗതാഗത തടസ്സം ആഗോള ഊർജ്ജ വിതരണത്തെയും...

DON'T MISS

ദക്ഷിണ കൊറിയയിലെ മിഷ്ലീൻ സ്റ്റാർ റെസ്റ്റോറന്റിൽ ഉറുമ്പുകളെ വിഭവങ്ങളിൽ...

ദക്ഷിണ കൊറിയയിലെ സിയോളിലുള്ള പ്രശസ്തമായ മിഷ്ലീൻ സ്റ്റാർ റെസ്റ്റോറന്റിൽ വിഭവങ്ങളിൽ ഉറുമ്പുകളെ ഉപയോഗിച്ച സംഭവത്തിൽ ഉടമയ്ക്ക് ഒരു വർഷം തടവും 20 ദക്ഷിണ കൊറിയൻ വോൺ പിഴയും ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ. രാജ്യത്തെ കർശനമായ...

ചൂടിനെ ചെറുക്കാൻ പുരുഷന്മാർക്ക് ഷോർട്സ് ധരിച്ച് ഓഫീസിലെത്താം; ടോക്കിയോ...

കടുത്ത ഉഷ്ണതരംഗത്തെ തുടർന്ന് പുരുഷ ജീവനക്കാർക്ക് ജോലിസ്ഥലത്ത് ഷോർട്ട്സ് ധരിക്കാൻ അനുമതി നൽകിയ നടപടിയിൽ വ്യാപക ചർച്ച. ഊർജ്ജ ഉപഭോഗം കുറയ്ക്കുന്നതിന്റെ ഭാഗമായി ടോക്കിയോ ഗവർണർ യൂരികോകോയികെയുടെ നേതൃത്വത്തിലുള്ള 'ടോക്കിയോ കൂൾ ബിസ്'...

മദ്യപിച്ച് വാഹനമോടിച്ച കേസിൽ നിന്ന് രക്ഷപ്പെടാൻ സ്വന്തം മരണം...

ബെയ്ജിങ്: മദ്യപിച്ച് വാഹനമോടിച്ച കേസിൽ നിന്ന് രക്ഷപ്പെടാൻ സ്വന്തം മരണം വരെ വ്യാജമായി സൃഷ്ടിച്ച ചൈനക്കാരന്റെ തന്ത്രം ഒടുവിൽ പൊലീസിന് മുന്നിൽ പൊളിഞ്ഞു. ഹെനാൻ പ്രവിശ്യയിലെ അന്യാങ് നഗരത്തിലാണ് സിനിമയെ വെല്ലുന്ന രീതിയിലുള്ള...

PREMIUM

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...