ബെംഗളൂരു: മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ നേതൃത്വത്തിലുള്ള കർണാടക സർക്കാരിന്റെ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മന്ത്രിസഭാ വികസനം ഇന്ന് നടക്കും. കോൺഗ്രസ് ഹൈക്കമാൻഡിന്റെ അന്തിമ അനുമതി ലഭിച്ചതിനെ തുടർന്നാണ് പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങ് നിശ്ചയിച്ചിരിക്കുന്നത്.(Karnataka Cabinet Expansion Today Under Chief Minister DK Shivakumar)
18 എം.എൽ.എമാരും ഒരു എം.എൽ.സിയുമടക്കം 19 പ്രമുഖ നേതാക്കളുടെ പേരുകളാണ് പുതിയ മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നത്. കെ.എസ്. ബസവന്തപ്പ, പുട്ടരംഗഷെട്ടി, മങ്കാൾ വൈദ്യ, മധു ബംഗാരപ്പ, പി.എം. നരേന്ദ്രസ്വാമി, ശിവരാജ് തംഗടഗി, റിസ്‌വാൻ അർഷാദ് എന്നിവർ ഇതിൽ ഉൾപ്പെടുന്നു. വിവാദങ്ങളിൽപ്പെട്ട ബി. നാഗേന്ദ്രയെയും മന്ത്രിസഭയിലേക്ക് തിരിച്ചെടുത്തിട്ടുണ്ട്.
എം.എൽ.സിയായ ഗായത്രി ശാന്തേഗൗഡ സത്യപ്രതിജ്ഞ ചെയ്യുന്നതോടെ ശിവകുമാർ മന്ത്രിസഭയിലെ ഏക വനിതാ മന്ത്രിയായി അവർ മാറും. നിലവിൽ മുഖ്യമന്ത്രി ഉൾപ്പെടെ 20 മന്ത്രിമാരാണ് കർണാടക മന്ത്രിസഭയിലുള്ളത്. പി.എം. നരേന്ദ്രസ്വാമി, ശിവരാജ് തംഗടഗി, രുദ്രപ്പ ലമാണി, കെ.എസ്. ബസവന്തപ്പ, ബി. നാഗേന്ദ്ര, ടി. രഘുമൂർത്തി, ബി.സെഡ്. സമീർ അഹമ്മദ് ഖാൻ, റിസ്‌വാൻ അർഷാദ്, സന്തോഷ് ലാഡ്, മധു ബംഗാരപ്പ, പുട്ടരംഗഷെട്ടി, മങ്കാൾ വൈദ്യ, ഡോ. അജയ് സിങ്, എൻ. ചലു വരായസ്വാമി, കെ.എം. ശിവലിംഗ ഗൗഡ, എച്ച്.സി. ബാലകൃഷ്ണ, ബസവരാജ് രായറെഡ്ഡി, വിജയ് കശപ്പനവർ, ലക്ഷ്മൺ സാവഡി, ഗായത്രി ശാന്തേഗൗഡ എന്നിവർ സത്യപ്രതിജ്ഞ ചെയ്യും.
Story Summary
The much-awaited cabinet expansion of the DK Shivakumar-led Karnataka government is scheduled to take place today following approval from the Congress high command. A total of 19 legislators, including 18 MLAs and MLC Gayatri Shanthegowda, are set to be inducted into the state cabinet. Shanthegowda will become the sole woman minister in the current Karnataka government.


