HomeNationalകേരള മുഖ്യമന്ത്രി പ്രഖ്യാപനം ക്ലൈമാക്സിലേക്ക്: ഖാർഗെയോടും പ്രിയങ്കയോടും സംസാരിച്ച് രാഹുൽ ഗാന്ധി,...

കേരള മുഖ്യമന്ത്രി പ്രഖ്യാപനം ക്ലൈമാക്സിലേക്ക്: ഖാർഗെയോടും പ്രിയങ്കയോടും സംസാരിച്ച് രാഹുൽ ഗാന്ധി, നീക്കം വേഗത്തിലാക്കി ഹൈക്കമാൻഡ് | Congress High Command

ന്യൂഡൽഹി: കേരളത്തിന്റെ മുഖ്യമന്ത്രി പദവിയെച്ചൊല്ലിയുള്ള അനിശ്ചിതത്വം പരിഹരിക്കാൻ കോൺഗ്രസ് ഹൈക്കമാൻഡ് നീക്കം വേഗത്തിലാക്കി. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവർ വിഷയത്തിൽ വിശദമായ ചർച്ചകൾ നടത്തി. വിശാലമായ കൂടിയാലോചനകൾക്ക് ശേഷം മതി അന്തിമ പ്രഖ്യാപനം എന്ന നിലപാടിലാണ് രാഹുൽ ഗാന്ധി.(Congress High Command Summons Senior Leaders, KC Venugopal Likely To Be Kerala CM)

ഇതിന്റെ ഭാഗമായി കേരളത്തിലെ മുതിർന്ന നേതാക്കളായ കെ. സുധാകരൻ, കെ. മുരളീധരൻ, എം.എം. ഹസ്സൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ തുടങ്ങിയവരോട് അടിയന്തരമായി ഡൽഹിയിലെത്താൻ നിർദ്ദേശിച്ചു. ഇവർ ഇന്ന് തന്നെ ഡൽഹിക്ക് തിരിക്കും.

മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ.സി. വേണുഗോപാലിനെ പരിഗണിക്കുന്നതിനോട് ഘടകകക്ഷികൾക്കും വലിയ എതിർപ്പില്ലെന്നാണ് സൂചന. ഹൈക്കമാൻഡ് തലത്തിൽ നടന്ന ചർച്ചകളിൽ കെ.സി. വേണുഗോപാലിനാണ് നിലവിൽ മുൻതൂക്കം. സോണിയ ഗാന്ധിയുമായി നടത്തുന്ന ഔപചാരിക ചർച്ചകൾക്ക് ശേഷം പ്രഖ്യാപനം ഉണ്ടാകും. ഭരണത്തിൽ ഉപമുഖ്യമന്ത്രി പദം വേണ്ടെന്ന് ഹൈക്കമാൻഡ് ഏകദേശ ധാരണയിലെത്തിയിട്ടുണ്ട്.

മുഖ്യമന്ത്രിയെ ഡൽഹിയിൽ വെച്ച് ഖാർഗെയോ രാഹുലോ പ്രഖ്യാപിക്കണോ, അതോ കേരളത്തിൽ നിയമസഭാ കക്ഷി യോഗം ചേർന്ന് പ്രഖ്യാപിക്കണോ എന്നതിൽ ചർച്ചകൾ തുടരുന്നു. നാളെയോ മറ്റന്നാളോ പുതിയ മുഖ്യമന്ത്രിയുടെ കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായേക്കും. വിയോജിപ്പുകൾ ഒഴിവാക്കി പാർട്ടിയിലെ എല്ലാ വിഭാഗങ്ങളെയും ഒപ്പം നിർത്തിക്കൊണ്ടുള്ള ഒരു പ്രഖ്യാപനത്തിനാണ് ഹൈക്കമാൻഡ് ശ്രമിക്കുന്നത്.

Story Summary

The Congress High Command is nearing a final decision on Kerala’s next Chief Minister, with KC Venugopal emerging as the top contender. Senior Kerala leaders have been summoned to Delhi for urgent consultations with Rahul Gandhi and Mallikarjun Kharge, while the party has reportedly ruled out a Deputy CM post.

WhatsApp Channel Banner

Latest updates

‘CJP മാറ്റങ്ങൾക്കായി ‘പ്രഷർ ഗ്രൂപ്പായി’ പ്രവർത്തിക്കും, E20 പെട്രോളിനെതിരെ...

ഛത്രപതി സംഭാജിനഗർ: നീറ്റ്-യു.ജി ചോദ്യപേപ്പർ ചോർച്ചയ്‌ക്കെതിരായ ശക്തമായ പ്രക്ഷോഭത്തിന് ശേഷം 'കോക്രോച്ച് ജനതാ പാർട്ടി' (CJP) രാഷ്ട്രീയ പാർട്ടി രൂപീകരിക്കില്ലെന്ന് പാർട്ടി സ്ഥാപകൻ അഭിജിത് ദിപ്കെ അറിയിച്ചു. ജനങ്ങൾക്ക് നിലവിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങളിലും...

ഗുജറാത്തിൽ ചാന്ദിപുര വൈറസ് ഭീതി: 22 കുട്ടികൾ മരിച്ചു;...

അഹമ്മദാബാദ്: ഗുജറാത്തിൽ ചാന്ദിപുര വൈറസ് ബാധിച്ച് 22 കുട്ടികൾ മരണപ്പെട്ടതായി റിപ്പോർട്ട്. ഇതുവരെ 184 സംശയാസ്പദമായ കേസുകൾ റിപ്പോർട്ട് ചെയ്തതിൽ 35 എണ്ണത്തിൽ രോഗബാധ സ്ഥിരീകരിച്ചതായി ഗുജറാത്ത് ആരോഗ്യ മന്ത്രി അറിയിച്ചു. താലൂക്ക്,...

രാജ്യത്ത് പ്രതിവർഷം 1.8 ലക്ഷം റോഡപകട മരണങ്ങൾ: പാർലമെന്റിൽ...

ന്യൂഡൽഹി: ഇന്ത്യയിൽ റോഡപകടങ്ങളിൽപ്പെടുട്ട് പ്രതിവർഷം 1.8 ലക്ഷത്തോളം പേരുടെ ജീവൻ പൊലിയുന്നുവെന്ന നടുക്കുന്ന കണക്കുകൾ പാർലമെന്റിൽ വെളിപ്പെടുത്തി കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി. പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിൽ രാജ്യസഭയിൽ സംസാരിക്കവേയാണ് പ്രതിദിനം ശരാശരി...

മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയർത്താൻ ശ്രമിക്കും: തമിഴ്‌നാട് ബജറ്റിലെ പ്രഖ്യാപനം...

ചെന്നൈ: കേരളത്തിന്റെ സുരക്ഷാ ആശങ്കകൾ വർദ്ധിപ്പിച്ചുകൊണ്ട് മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർത്താൻ നടപടി സ്വീകരിക്കുമെന്ന് തമിഴ്‌നാട് ബജറ്റ് പ്രഖ്യാപനം. ടി.വി.കെ സർക്കാരിന്റെ ആദ്യ ബജറ്റ് അവതരിപ്പിക്കവേ ധനകാര്യ മന്ത്രി ഡോ. എൻ. മേരി...

88 കോടിയുടെ നിക്ഷേപ തട്ടിപ്പ്: ഒളിവിലായിരുന്ന പ്രതി വിശാഖ...

ന്യൂഡൽഹി: സാമ്പത്തിക തട്ടിപ്പ് കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി വിശാഖ റാത്തോഡിനെ യു.എ.ഇയിൽ നിന്ന് ഇന്ത്യയിലേക്ക് നാടുകടത്തി. സി.ബി.ഐ, വിദേശകാര്യ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം എന്നിവരുടെ സംയുക്ത നീക്കത്തിലൂടെയാണ് ഇൻ്റർപോൾ റെഡ് നോട്ടീസ്...

DON'T MISS

ബൈക്കിൽ ആശുപത്രിക്ക് മുന്നിൽ വച്ച് പ്രസവം!: അമ്മയും കുഞ്ഞും...

ഹനോയി: എട്ടു മാസം ഗർഭിണിയായ 25-കാരി ബൈക്കിൽ ആശുപത്രിക്ക് മുന്നിൽ വച്ച് പ്രസവിച്ചു. വിയറ്റ്‌നാമിലാണ് സംഭവം നടന്നത്. ഓഗസ്റ്റ് 3-ന് വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഭർത്താവിനൊപ്പം ബൈക്കിൽ ആശുപത്രിയിലേക്ക് തിരിക്കുകയായിരുന്നു യുവതി.(Pregnant woman...

പഠിക്കാനെന്ന് പറഞ്ഞ് ഫോൺ വാങ്ങി: ‘റോബ്ലോക്സ്’ ഗെയിമിൽ എട്ടാം...

ന്യൂഡൽഹി: പഠിക്കാനെന്ന വ്യാജേന പിതാവിന്റെ മൊബൈൽ ഫോൺ വാങ്ങിയ എട്ടാം ക്ലാസുകാരൻ 'റോബ്ലോക്സ്' എന്ന ജനപ്രിയ ഓൺലൈൻ ഗെയിമിനായി ചെലവഴിച്ചത് 42,000 രൂപ. ഇൻ-ഗെയിം വിർച്വൽ കറൻസിയായ 'റോബക്സ്' വാങ്ങാനാണ് കുട്ടി തുക...

80-ാം വയസ്സിൽ ആദ്യമായി കടൽ കണ്ട അച്ഛൻ; ജീവിതകാലത്തെ...

ന്യൂഡൽഹി: ജീവിതത്തിന്റെ തിരക്കുകൾക്കും കുടുംബ ഉത്തരവാദിത്വങ്ങൾക്കുമിടയിൽ പല ആഗ്രഹങ്ങളും മനസ്സിൽ ഒതുക്കിവെക്കുന്നവരുണ്ട്. ചില സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ ഒരു ജീവിതകാലം തന്നെ കാത്തിരിക്കേണ്ടിവരും. 80-ാം വയസ്സിൽ ആദ്യമായി കടൽ കാണാനുള്ള പിതാവിന്റെ ആഗ്രഹം സഫലമാക്കിയ...

PREMIUM

57 വർഷം കൊണ്ട് വെറും കൈയാൽ മലഞ്ചെരുവിൽ 6,000...

ചൈനയിലെ ഗാവോട്ടാനിൽ പുറത്ത് കളിച്ചുകൊണ്ടിരുന്ന ലിയു ഗുവോജിയാങ്ങിന് വെറും ആറ് വയസ്സുള്ളപ്പോഴാണ് ഒരു വിവാഹഘോഷയാത്ര ഗ്രാമത്തിലേക്ക് പ്രവേശിച്ചത്. കുഞ്ഞിപ്പല്ലുകൾ നഷ്ടപ്പെട്ടവരുടെ വായിൽ വധു തൊടുന്നത് ഭാഗ്യമായി കണക്കാക്കപ്പെട്ടിരുന്നു. അതിനാൽ ലിയു പല്ലക്കിൻ്റെ അടുത്തേക്ക്...

അന്യഗ്രഹജീവികൾ നിർമ്മിച്ചതോ? വിജനമായ ഈ ദ്വീപിൽ അവശേഷിക്കുന്നത് ഭീമാകാരമായ...

സമുദ്രത്താൽ ചുറ്റപ്പെട്ടു ധാരാളം ദ്വീപസമൂഹങ്ങൾ ഭൂമിയിൽ ഉണ്ട്. ഈ ദ്വീപസമൂഹങ്ങൾ അവയുടെ ജൈവഘടനയുമായി ബന്ധപ്പെട്ടാണ് ഒന്ന് മറ്റൊന്നിൽ നിന്ന് വ്യത്യസ്തപ്പെടുന്നത്. എന്നാൽ മറ്റു ചിലത് അതിശയകരമായ നിർമിതിയാൽ വ്യത്യസ്തമായിരിക്കാം. നിഗൂഢതയ്ക്കും മാസ്മരികമായ കലാസൃഷ്ടിക്കും...

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...