കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് നേതാവ് അഭിഷേക് ബാനർജിക്കെതിരെ രജിസ്റ്റർ ചെയ്ത മൂന്ന് ക്രിമിനൽ കേസുകളിൽ അറസ്റ്റ് ഉൾപ്പെടെയുള്ള കർശന നടപടികൾ പാടില്ലെന്ന് പശ്ചിമ ബംഗാൾ പോലീസിന് കൊൽക്കത്ത ഹൈക്കോടതിയുടെ നിർദ്ദേശം. ജസ്റ്റിസ് സൗഗത ഭട്ടാചാര്യയുടെ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. കേസിൽ ഓഗസ്റ്റ് 6-ന് തുടർവാദം കേൾക്കുന്നതുവരെയാണ് ഇടക്കാല സംരക്ഷണം അനുവദിച്ചിട്ടുള്ളത്.(Abhishek Banerjee Interim Relief Calcutta High Court West Bengal Police)
സംസ്ഥാനത്ത് പുതിയ സർക്കാർ അധികാരത്തിൽ വന്നതിന് പിന്നാലെ രാഷ്ട്രീയ വൈരാഗ്യത്തോടെ തനിക്കെതിരെ നിരന്തരം എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്യുകയാണെന്ന് ചൂണ്ടിക്കാണിച്ച് അഭിഷേക് ബാനർജി സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ നടപടി. ഭവാനിപ്പൂർ, കാളിതല, ബിഷ്ണുപൂർ പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത കേസുകളിലാണ് നിലവിൽ കോടതി പോലീസിന് വിലക്കേർപ്പെടുത്തിയിട്ടുള്ളത്. കൂടാതെ അഭിഷേക് ബാനർജിക്കെതിരെ ഇതുവരെ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറുകളുടെ കൃത്യമായ പട്ടിക സമർപ്പിക്കാനും പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്തയും അഡീഷണൽ സോളിസിറ്റർ ജനറൽ എസ്.വി രാജുവും അഭിഷേക് ബാനർജിക്ക് നൽകുന്ന ഇടക്കാല ആശ്വാസത്തെ ശക്തമായി എതിർത്തു. ഒന്നിലധികം എഫ്.ഐ.ആറുകൾ റദ്ദാക്കാൻ ഒറ്റ ഹർജി സമർപ്പിക്കുന്നത് സാധാരണ പൗരന്മാർക്ക് ലഭിക്കാത്ത പ്രത്യേക പരിഗണനയാണെന്ന് കേന്ദ്ര സർക്കാരിന്റെ അഭിഭാഷകർ വാദിച്ചു. എന്നാൽ ഹ്രസ്വകാലയളവിൽ ഇത്രയധികം എഫ്.ഐ.ആറുകൾ സാധാരണക്കാർക്കെതിരെ വരാറില്ലെന്ന് കോടതി നിരീക്ഷിക്കുകയായിരുന്നു.
Story Summary
The Calcutta High Court directed the West Bengal police not to take any coercive steps against TMC leader Abhishek Banerjee in connection with three criminal cases registered against him. Justice Saugata Bhattacharyya granted the interim relief while hearing Banerjee’s plea alleging politically motivated FIRs following the political shift in the state. The court restricted its interim relief to three specific FIRs with complete details and scheduled further hearing for August 6.


