കൽപ്പറ്റ: ജില്ലയിൽ തുടരുന്ന ശക്തമായ മഴയും കാലാവസ്ഥാ വകുപ്പിന്റെ ഓറഞ്ച് അലർട്ട് പ്രഖ്യാപനവും പരിഗണിച്ച് വയനാട്ടിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വെള്ളിയാഴ്ച ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു (Wayanad rain holiday).
അങ്കണവാടികൾ, സർക്കാർ-സ്വകാര്യ സ്കൂളുകൾ, പ്രൊഫഷണൽ കോളജുകൾ, ട്യൂഷൻ സെന്ററുകൾ, മതപഠന ക്ലാസുകൾ, സ്പെഷൽ ക്ലാസുകൾ എന്നിവ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും. വിദ്യാർഥികളുടെയും അധ്യാപകരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായുള്ള മുൻകരുതൽ നടപടിയായാണ് ഈ തീരുമാനം.
അതേസമയം, റെസിഡൻഷ്യൽ സ്കൂളുകൾക്ക് അവധി ബാധകമല്ലെന്നും ജില്ലാ ഭരണകൂടം വ്യക്തമാക്കി. മഴയുടെ സാഹചര്യത്തിൽ അനാവശ്യ യാത്രകൾ ഒഴിവാക്കുകയും അധികൃതരുടെ നിർദേശങ്ങൾ പാലിക്കുകയും ചെയ്യണമെന്ന് പൊതുജനങ്ങളോട് അഭ്യർഥിച്ചിട്ടുണ്ട്.
Story Summary:
The Wayanad District Collector has declared a holiday for all educational institutions on Friday due to heavy rainfall and an Orange Alert issued by the India Meteorological Department. Residential schools, however, will function as usual.


