ന്യൂഡൽഹി: രാജ്യത്ത് വാണിജ്യ ആവശ്യങ്ങൾക്കുള്ള എൽ.പി.ജി സിലിണ്ടറുകളുടെ വില കുറച്ചു. ഓഗസ്റ്റ് 1 മുതൽ പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽ വന്നു. 19 കിലോഗ്രാം വാണിജ്യ എൽ.പി.ജി സിലിണ്ടറിന് കൊൽക്കത്തയിൽ 209 രൂപയും ഡൽഹിയിൽ 202 രൂപയുമാണ് കുറച്ചത്.(Commercial LPG Cylinder Price Slashed Delhi Kolkata Domestic Cylinder Price Unchanged)
വിലക്കുറവ് നിലവിൽ വന്നതോടെ കൊൽക്കത്തയിൽ 19 കിലോഗ്രാം സിലിണ്ടറിന്റെ പുതിയ നിരക്ക് 2,872.50 രൂപയായി. ഡൽഹിയിൽ 2,728 രൂപയുമാണ് പുതുക്കിയ വില. എന്നാൽ ഗാർഹിക ആവശ്യത്തിനുള്ള 14.2 കിലോഗ്രാം പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമൊന്നുമില്ല.
തുടർച്ചയായ രണ്ടാം മാസമാണ് വാണിജ്യ സിലിണ്ടറുകളുടെ വില കുറയ്ക്കുന്നത്. കഴിഞ്ഞ ജൂലൈയിൽ ഡൽഹിയിൽ വാണിജ്യ സിലിണ്ടറിന് 183.50 രൂപ കുറച്ച് 2,930 രൂപയാക്കിയിരുന്നു. കൂടാതെ, ജൂലൈയിൽ 5 കിലോഗ്രാം ഫ്രീ ട്രേഡ് എൽ.പി.ജി (FTL) സിലിണ്ടറുകൾക്ക് 13 രൂപ കുറച്ചിരുന്നു. ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, മറ്റ് വാണിജ്യ സ്ഥാപനങ്ങൾ എന്നിവയ്ക്ക് വലിയ ആശ്വാസമാകുന്നതാണ് എണ്ണക്കമ്പനികളുടെ ഈ നീക്കം.
Story Summary
Oil marketing companies have cut the prices of 19 kg commercial LPG cylinders effective August 1, reducing rates by over Rs 200 in Delhi and Kolkata. Domestic LPG cylinder prices remain unchanged, providing relief to hotels and commercial users.


