പുണെ: വ്യോമസേനയുടെ സുഖോയ്-30 എംകെഐ യുദ്ധവിമാനം ലാൻഡിംഗിനിടെ അപകടത്തിൽപ്പെട്ടതിനെത്തുടർന്ന് പുണെ അന്താരാഷ്ട്ര വിമാനത്താവളത്തിലെ റൺവേ താൽക്കാലികമായി അടച്ചു. വെള്ളിയാഴ്ച രാത്രി 10:25-ഓടെയായിരുന്നു സംഭവം. പതിവ് പരിശീലന പറക്കലിനിടെ വിമാനം റൺവേയിൽ ഇടിച്ചിറങ്ങുകയായിരുന്നു.(A Su-30MKI fighter jet from the Indian Air Force crashed near Pune Airport)
ലാൻഡിംഗിനിടെ വിമാനത്തിന്റെ ചക്രങ്ങൾ വിന്യസിക്കുന്നതിലുണ്ടായ സാങ്കേതിക തകരാറാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. വിമാനത്തിലുണ്ടായിരുന്ന പൈലറ്റുമാർ സുരക്ഷിതരാണെന്നും വലിയ നാശനഷ്ടങ്ങൾ ഒഴിവായതായും വ്യോമസേന അറിയിച്ചു.
റൺവേയിലെ തടസ്സം നീക്കി വിമാനത്താവളം എത്രയും വേഗം പ്രവർത്തനസജ്ജമാക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണെന്നാണ് വിവരം. റൺവേ സാധാരണ നിലയിലാക്കാൻ ആറ് മണിക്കൂർ വരെ സമയം എടുത്തേക്കാമെന്നാണ് എയർ ട്രാഫിക് കൺട്രോൾ നൽകുന്ന സൂചന.

