Times Kerala

പാര്‍ട്ടിയില്‍ ചേര്‍ന്ന യുവാവ് കഞ്ചാവുമായി പിടിയിൽ; വിശദീകരണവുമായി സിപിഐഎം

 
പാര്‍ട്ടിയില്‍ ചേര്‍ന്ന യുവാവ് കഞ്ചാവുമായി പിടിയിൽ; വിശദീകരണവുമായി സിപിഐഎം
പത്തനംതിട്ട: പാര്‍ട്ടിയില്‍ ചേര്‍ന്ന യുവാവിനെ കഞ്ചാവുമായി അറസ്റ്റ് ചെയ്ത സംഭവത്തില്‍ വിശദീകരണവുമായി പത്തനംതിട്ട സിപിഐഎം നേതൃത്വം. പത്തനംതിട്ട കോന്നി മൈലാടു പാറ സ്വദേശി യദുകൃഷ്ണനെയാണ് കഞ്ചാവുമായി എക്‌സൈസ് കഴിഞ്ഞ ദിവസം പിടികൂടിയത്. യദുവില്‍ നിന്ന് രണ്ട് ഗ്രാം കഞ്ചാവാണ് പിടി കൂടിയതെന്ന് എക്‌സൈസ് അറിയിച്ചിരുന്നു.
എന്നാല്‍, കഞ്ചാവുമായി യദുകൃഷ്ണനെ എക്‌സൈസ് പിടികൂടിയിട്ടില്ല എന്നാണ് സിപിഐഎം ഉന്നയിക്കുന്ന വാദം. യദുകൃഷ്ണനെ കഞ്ചാവ് കേസില്‍ കുടുക്കാന്‍ ഗൂഢാലോചന നടത്തി. ഗൂഢാലോചനയ്ക്ക് പിന്നില്‍ അസീസ് എന്ന എക്‌സൈസ് ഉദ്യോഗസ്ഥനാണ്. സിപിഐഎമ്മിലേക്ക് 62 പേര്‍ ചേര്‍ന്നത് ബിജെപിക്ക് ക്ഷീണമായി. ബിജെപി വിട്ടുപോകുന്നവര്‍ക്കുള്ള മുന്നറിയിപ്പാണ് കഞ്ചാവ് കേസില്‍ പെടുത്തും എന്നത് എന്ന് സിപിഎം പറയുന്നു.

Related Topics

Share this story