തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ തിരുവനന്തപുരം കോർപ്പറേഷനിൽ എൽഡിഎഫും എൻഡിഎയും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം. ഇരുമുന്നണികളും ഒപ്പത്തിനൊപ്പമാണ് മുന്നേറുന്നത്.(Congress' Vaishna Suresh takes Left stronghold Muttada)
എൻഡിഎ: 16 സീറ്റുകളിൽ മുന്നിൽ
എൽഡിഎഫ്: 16 സീറ്റുകളിൽ മുന്നിൽ
യുഡിഎഫ്: 9 സീറ്റുകളിൽ മുന്നിൽ
സ്വതന്ത്രൻ: 1 സീറ്റിൽ മുന്നിൽ
ആകെ സീറ്റുകളിൽ തുല്യമായ ലീഡ് നിലനിർത്തുന്നത് കോർപ്പറേഷൻ ഭരണം പ്രവചനാതീതമാക്കുന്നു. കോർപ്പറേഷനിലെ ഏറ്റവും ശ്രദ്ധേയമായ ഫലങ്ങളിൽ ഒന്നാണ് മുട്ടട ഡിവിഷനിൽ നിന്നുള്ളത്. ഇടതുമുന്നണിയുടെ ശക്തമായ കോട്ടയായി കണക്കാക്കിയിരുന്ന മുട്ടടയിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായ വൈഷ്‌ണ സുരേഷ് വിജയിച്ചു.
വിജയി: വൈഷ്‌ണ സുരേഷ് (കോൺഗ്രസ്) – 363 വോട്ടുകൾ
ഇടത് സ്ഥാനാർത്ഥി: അംശു വാമദേവൻ – 231 വോട്ടുകൾ
ബിജെപി സ്ഥാനാർത്ഥി: അജിത് കുമാർ – 106 വോട്ടുകൾ
ഇടതു കോട്ടയിൽ യുഡിഎഫ് നേടിയ ഈ അപ്രതീക്ഷിത വിജയം കോൺഗ്രസ് ക്യാമ്പിൽ ആവേശം പകർന്നു. കൂടുതൽ വാർഡുകളിലെ ഫലം പുറത്തുവരുന്നതോടെ ഭരണം ആർക്കെന്ന് വ്യക്തമാകും.