കോഴിക്കോട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള വോട്ടെണ്ണലിൽ മലബാറിലെ കോർപ്പറേഷനുകളിൽ യുഡിഎഫ് മുന്നേറ്റം. കോഴിക്കോട്, കണ്ണൂർ കോർപ്പറേഷനുകളിലെ ആദ്യ ഫലസൂചനകൾ യുഡിഎഫിന് അനുകൂലമാണ്.(UDF advances in Kozhikode Corporation)
ഇതുവരെ എണ്ണിത്തീർന്ന വാർഡുകളിൽ യുഡിഎഫ് ലീഡ് നിലനിർത്തുകയാണ്. നിലവിൽ എൽഡിഎഫിൽ നിന്ന് കോഴിക്കോട് കോർപ്പറേഷൻ തിരിച്ചുപിടിക്കാനുള്ള യുഡിഎഫിന്റെ പ്രതീക്ഷകൾക്ക് കരുത്തുപകരുന്നതാണ് ഈ ആദ്യ ഫലങ്ങൾ.
യുഡിഎഫ്: 13 സീറ്റുകളിൽ ലീഡ്.
എൽഡിഎഫ്: 11 സീറ്റുകളിൽ ലീഡ്.
കണ്ണൂർ കോർപ്പറേഷനിലും യുഡിഎഫ് തന്നെയാണ് മുന്നിട്ട് നിൽക്കുന്നത്.
യുഡിഎഫ്: 7 ഇടങ്ങളിൽ ലീഡ്.
എൽഡിഎഫ്: 3 ഇടങ്ങളിൽ ലീഡ്.
എൻഡിഎ: 2 ഇടങ്ങളിൽ മുന്നേറ്റം.