പാലക്കാട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂർ പിന്നിടുമ്പോൾ പാലക്കാട് നഗരസഭയിൽ ബിജെപി വ്യക്തമായ മുന്നേറ്റം നേടുന്നു. വോട്ടെണ്ണലിന്റെ തുടക്കം മുതൽ എൻഡിഎയ്ക്കാണ് നഗരസഭയിൽ മുൻതൂക്കം.(BJP makes progress in Palakkad Municipality)
ആദ്യഘട്ട കണക്കുകൾ പ്രകാരം പാലക്കാട് നഗരസഭയിൽ ബിജെപി ലീഡ് ഉയർത്തി. വിജയപ്രതീക്ഷയിൽ എൻഡിഎ പ്രവർത്തകർ ആഹ്ലാദപ്രകടനങ്ങൾ ആരംഭിച്ചു. ഷൊർണൂർ നഗരസഭയിലും ത്രികോണ മത്സരം ശക്തമാണ്. 20 വാർഡുകളിലെ ഫലം പുറത്തുവന്നപ്പോൾ ബിജെപിയാണ് മുന്നിൽ.
ബിജെപി: 10 സീറ്റുകളിൽ വിജയം.
എൽഡിഎഫ്: 8 വാർഡുകളിൽ വിജയം.
കോൺഗ്രസ് (യുഡിഎഫ്): 3 സീറ്റുകളിൽ വിജയം.
ഷൊർണൂരിൽ, 15 വർഷമായി എസ്ഡിപിഐ വിജയിച്ചിരുന്ന ഒരു സീറ്റ് ഇത്തവണ എൽഡിഎഫ് പിടിച്ചെടുത്തത് ശ്രദ്ധേയമായി.