Times Kerala

നബിദിനാഘോഷത്തിന്റെ ഭാഗമായി ലൈറ്റുകൾ ഇടുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു
 

 
നബിദിനാഘോഷത്തിന്റെ ഭാഗമായി ലൈറ്റുകൾ ഇടുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു

തിരുവനന്തപുരം വിതുരയിൽ വൈദ്യുതഘാതമേറ്റ് യുവാവ് മരിച്ചു. തൊളിക്കോട് തുരുത്തി സ്വദേശി സനോഫർ (24) ആണ് മരിച്ചത്. നബിദിനാഘോഷത്തിന്റെ ഭാഗമായി സീരിയൽ ലൈറ്റ് ഇടുന്നതിനിടെയാണ് അപകടം സംഭവിച്ചത്. 

സീരിയൽ ലൈറ്റ് മരത്തിലേക്ക്  എറിഞ്ഞപ്പോൾ ഇലക്ട്രിക്ക് ലൈനിൽ തട്ടിയാണ് സനോഫറിന്  ഷോക്കേറ്റത്. സനോഫറിനെ ഉടൻ തന്നെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Related Topics

Share this story