തദ്ദേശ തെരഞ്ഞെടുപ്പ് : കരവാരം തിരിച്ചു പിടിച്ചതിൽ ആശ്വാസത്തോടെ LDF | Local body elections

ബി.ജെ.പിക്ക് ഒരു സീറ്റിൽ മാത്രം വിജയം
Local body elections, LDF relieved to have regained control of Karavaram
Updated on

തിരുവനന്തപുരം: തലസ്ഥാനത്തെ കോർപ്പറേഷൻ ഭരണം ബി.ജെ.പി. അട്ടിമറി വിജയത്തിലൂടെ സ്വന്തമാക്കിയതിനിടയിലും, ബി.ജെ.പി. ഭരിച്ചിരുന്ന കരവാരം പഞ്ചായത്ത് തിരികെ പിടിക്കാനായതിൻ്റെ ആശ്വാസത്തിലാണ് ഇടതുപക്ഷ കേന്ദ്രങ്ങൾ. ബി.ജെ.പി. പിടിച്ചെടുത്ത സീറ്റുകളിൽ എങ്ങനെ പ്രവർത്തിച്ച് വാർഡുകൾ തിരികെയെടുക്കാമെന്ന് കരവാരം പഞ്ചായത്തിലെ പാർട്ടിയെ കണ്ട് പഠിക്കണമെന്നാണ് സി.പി.എം. സൈബർ പോരാളികൾ സമൂഹ്യമാധ്യമങ്ങളിൽ വിശദീകരിക്കുന്നത്.(Local body elections, LDF relieved to have regained control of Karavaram)

ബി.ജെ.പി.യിൽ നിന്ന് ഭരണം തിരിച്ചുപിടിച്ച് എൽ.ഡി.എഫ്. വ്യക്തമായ ഭൂരിപക്ഷത്തോടെയാണ് കരവാരത്ത് അധികാരത്തിലെത്തിയത്. ആകെ 20 വാർഡുകളിൽ എൽ.ഡി.എഫ് 13 സീറ്റുകൾ നേടി അധികാരമുറപ്പിച്ചു. യു.ഡി.എഫ് 2 സീറ്റിൽ ഒതുങ്ങി. എസ്.ഡി.പി.ഐ. 4 സീറ്റുകൾ നേടി. ബി.ജെ.പിക്ക് ഒരു സീറ്റിൽ മാത്രം വിജയം.

ബി.ജെ.പി. കോർപ്പറേഷൻ പിടിച്ചെടുത്തതിലെ നിരാശക്കിടയിലും, പ്രാദേശിക തലത്തിൽ ശക്തമായ തിരിച്ചുവരവ് സാധ്യമായതിൻ്റെ ആത്മവിശ്വാസമാണ് കരവാരം വിജയം എൽ.ഡി.എഫ്. അണികൾക്ക് നൽകുന്നത്.

Related Stories

No stories found.
Times Kerala
timeskerala.com