വിദേശ മദ്യവുമായി യുവാവ് പിടിയിൽ
May 27, 2023, 09:08 IST

വടകര: മാഹിയിൽ നിന്ന് സ്കൂട്ടറിൽ കടത്തിയ വിദേശ മദ്യവുമായി യുവാവ് പിടിയിൽ. മാവൂർ കണക്കന്മാർകണ്ടി ബിനീതി (35) നെയാണ് വടകര എക്സൈസ് പിടികൂടിയത്. എക്സൈസ് സ്പെഷൽ സ്ക്വാഡിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ദേശീയപാതയിൽനിന്നാണ് പിടികൂടിയത്. ഇയാളിൽ നിന്ന് 30 ലിറ്റർ വിദേശ മദ്യം കണ്ടെടുത്തിട്ടുണ്ട്.
വടകര എക്സൈസ് സര്‍ക്കിള്‍ പ്രിവന്റിവ് ഓഫിസർ രാമചന്ദ്രൻ തറോലിന്റെ നേതൃത്വത്തിൽ സിവിൽ എക്സൈസ് ഓഫിസർമാരായ ലിനീഷ്, ശ്രീരഞ്ജ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. വടകര ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.