'പാർട്ടി തലത്തിൽ ആലോചിച്ചിട്ടില്ല, ജനവിധി അട്ടിമറിക്കില്ല': BJPയെ അകറ്റാൻ CPMമായി സഹകരിക്കുന്നത് സംബന്ധിച്ച് രമേശ് ചെന്നിത്തല | BJP

പാർട്ടി കൂടിയാലോചിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു
Ramesh Chennithala on collaborating with CPM to get rid of BJP
Updated on

തിരുവനന്തപുരം: കോർപ്പറേഷനിൽ ബി.ജെ.പി. അധികാരത്തിൽ വരുന്നത് തടയാൻ സി.പി.എമ്മുമായി സഹകരിക്കുന്നതുമായി ബന്ധപ്പെട്ട് പാർട്ടി തലത്തിൽ ചർച്ചകളോ ആലോചനകളോ നടന്നിട്ടില്ലെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ജനവിധി അട്ടിമറിക്കുന്ന നടപടികൾക്കൊന്നും കോൺഗ്രസ് ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.(Ramesh Chennithala on collaborating with CPM to get rid of BJP)

"ബി.ജെ.പി. മുഖ്യ ശത്രു തന്നെയാണ്. അവരെ ഒഴിവാക്കാനുള്ള സന്ദർഭങ്ങൾ പണ്ടും കോൺഗ്രസ് സ്വീകരിച്ചിട്ടുണ്ട്. പക്ഷെ ഇവിടെ ജനവിധി വന്നതിനെ അട്ടിമറിക്കുന്നതിനോട് വ്യക്തിപരമായി യോജിപ്പില്ല." ബി.ജെ.പി.യെ ഒഴിവാക്കാനായി സി.പി.എമ്മുമായി ചേരണമെന്ന ഒരു വാദമുണ്ട്. അത് പാർട്ടി കൂടിയാലോചിച്ച് തീരുമാനിക്കേണ്ട കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മറ്റു കാര്യങ്ങൾ പാർട്ടി കൂടിയാലോചിച്ച് തീരുമാനിക്കുമെന്നും ചെന്നിത്തല അറിയിച്ചു.

ശബരിമല സ്വർണക്കൊള്ള കേസിൽ അദ്ദേഹം സർക്കാരിനെതിരെ രൂക്ഷവിമർശനം ഉന്നയിച്ചു. ശബരിമലയിൽ നിഗൂഢമായ വൻ തട്ടിപ്പാണ് നടന്നിരിക്കുന്നത്. ഇതിന് പിന്നിൽ അന്താരാഷ്ട്ര ബന്ധമുണ്ടോ എന്ന് കണ്ടെത്തണം.

Related Stories

No stories found.
Times Kerala
timeskerala.com