ട്രെയിനിൽ യുവാവിന്റെ പരാക്രമം; ശുചിമുറി അടിച്ചുതകർത്തു
Sep 5, 2023, 19:05 IST

കണ്ണൂർ: കണ്ണൂരിൽ ട്രെയിനിലെ ശുചിമുറി അടിച്ചുതകർത്ത് യുവാവിന്റെ പരാക്രമം. അക്രമം നടത്തിയ മംഗളൂരു കാർവാർ സ്വദേശി സൈമണിനെ ആർ.പി.എഫ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കുർള-തിരുവനന്തപുരം എക്സ്പ്രസിന്റെ ശുചിമുറിയാണ് പ്രതി തകർത്തത്. മയക്കുമരുന്ന് ഉപയോഗിക്കുന്നയാളാണ് പ്രതിയെന്ന് പൊലീസ് പറഞ്ഞു. ആർ.പി.എഫ് എസ്.ഐ മനോജ് കുമാറിന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.