'കുറ്റവിമുക്തൻ ആക്കിയതോടെ ജാമ്യ വ്യവസ്ഥകൾ അവസാനിച്ചു': ദിലീപിന് പാസ്‌പോര്‍ട്ട് തിരികെ നല്‍കാൻ കോടതി ഉത്തരവ് | Dileep

'കുറ്റവിമുക്തൻ ആക്കിയതോടെ ജാമ്യ വ്യവസ്ഥകൾ അവസാനിച്ചു': ദിലീപിന് പാസ്‌പോര്‍ട്ട് തിരികെ നല്‍കാൻ കോടതി ഉത്തരവ് | Dileep

പാസ്‌പോര്‍ട്ട് തിരികെ നല്‍കരുത് എന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം
Published on

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കുറ്റവിമുക്തനായതിന് പിന്നാലെ നടന്‍ ദിലീപിന് പാസ്‌പോര്‍ട്ട് വിട്ടുനല്‍കാന്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഉത്തരവിട്ടു. കേസില്‍ നിന്ന് കോടതി തന്നെ കുറ്റവിമുക്തനാക്കിയ സാഹചര്യത്തില്‍ പാസ്‌പോര്‍ട്ട് തിരികെ വേണമെന്ന ദിലീപിന്റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു.(Court orders return of passport to Dileep since the Bail conditions have ended with acquittal)

ദിലീപിനെ കേസില്‍ നിന്നും കുറ്റവിമുക്തനാക്കിയതോടെ നിലവിലുണ്ടായിരുന്ന ജാമ്യവ്യവസ്ഥകള്‍ ഇല്ലാതായെന്ന് കോടതി നിരീക്ഷിച്ചു. കേസില്‍ ഇനി തടസ്സങ്ങളില്ലാത്തതിനാല്‍ പാസ്‌പോര്‍ട്ട് കൈവശം വെക്കേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി.

വിധിക്കെതിരെ അപ്പീല്‍ പോകാന്‍ സാധ്യതയുള്ളതിനാല്‍ പാസ്‌പോര്‍ട്ട് തിരികെ നല്‍കരുത് എന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. എന്നാല്‍, കുറ്റവിമുക്തനായ വ്യക്തിയുടെ മൗലികാവകാശങ്ങള്‍ സംരക്ഷിക്കപ്പെടണമെന്ന ദിലീപിന്റെ അഭിഭാഷകരുടെ വാദം കോടതി സ്വീകരിച്ചു.

Times Kerala
timeskerala.com