കേരളത്തിലേക്ക് കടത്താൻ സൂക്ഷിച്ച 10 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ
Thu, 16 Mar 2023

കുമളി: സംസ്ഥാന അതിർത്തി ജില്ലയിൽ നിന്ന് കേരളത്തിലേക്ക് കടത്താൻ സൂക്ഷിച്ചിരുന്ന 10 കിലോ കഞ്ചാവുമായി യുവാവിനെ തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തു. തേനി ജില്ലയിലെ ബൊമ്മി നായ്ക്കൻപ്പെട്ടി സ്വദേശി ദിനേഷ് കുമാർ എന്ന 27-കാരനെയാണ് അറസ്റ്റ് ചെയ്തത്. ഇയാൾ കേരളത്തിലേക്ക് കടത്താൻ പാക്ക് ചെയ്ത് സൂക്ഷിച്ചിരുന്ന കഞ്ചാവ് തേനി ലഹരി വിരുദ്ധ സ്ക്വാഡ് ഇൻസ്പെക്ടർ സത്യയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടി. ആന്ധ്രയിൽ നിന്നെത്തിച്ച കഞ്ചാവ് കോട്ടയം, എറണാകുളം ജില്ലകളിലെത്തിക്കാനാണ് സൂക്ഷിച്ചിരുന്നതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു.അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.