വനിത കമ്മീഷൻ സിറ്റിംഗ്: 12 പരാതികൾ തീർപ്പാക്കി
Sat, 18 Mar 2023

കേരള വനിതാ കമ്മിഷൻ പാലക്കാട് ജില്ലാ പഞ്ചായത്ത് ഹാളിൽ നടത്തിയ സിറ്റിംഗിൽ 12 പരാതികൾ തീർപ്പാക്കി. നാല് പരാതികൾ പോലീസ് റിപ്പോർട്ടിനായി അയച്ചു. രണ്ട് പരാതികളിൽ കൗൺസലിങ് നൽകാൻ തീരുമാനിച്ചു. സിറ്റിംഗിൽ കമ്മിഷൻ അംഗം വി.ആർ. മഹിളാമണി, ഡയറക്ടർ പി.ബി. രാജീവ് എന്നിവർ പരാതികൾ കേട്ടു.