കണ്ണൂർ : കൂത്തുപറമ്പ് വെടിവയ്പ്പിന് തുടക്കം കുറിച്ചത് ലാത്തിച്ചാർജ്ജ് ആണെന്നും, അത് നടത്തുയത് റവാഡ ചന്ദശേഖർ അല്ലെന്നും പറഞ്ഞ് സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം വി ജയരാജൻ. അദ്ദേഹം തെറ്റുകാരൻ അല്ലെന്നാണ് എം വി ജയരാജൻ പറഞ്ഞത്. (MV Jayarajan about Ravada Chandrasekhar)
ഇക്കാര്യം ജുഡീഷ്യൽ കമ്മീഷൻ റിപ്പോർട്ടിൽ വ്യക്തമായി പറയുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലാത്തിച്ചാർജിന് തുടക്കം കുറിച്ചത് മന്ത്രിയുടെ എസ്കോർട്ടിൽ ഉണ്ടായിരുന്ന ഡി വൈ എസ് പി ഹക്കീം ബത്തേരിയാണെന്നും, വെടിവയ്പ്പിന് മുൻപ് റവാഡ എം വി രാഘവനെ കണ്ടുവെന്ന പരാതി തങ്ങൾ ഉന്നയിച്ചിട്ടില്ല എന്നും അദ്ദേഹം അറിയിച്ചു.