തിരുവനന്തപുരം : കേരളത്തിൽ തെരുവുനായ ആക്രമണം രൂക്ഷമാവുകയാണ്. തലസ്ഥാനത്ത് ഇരുപതോളം പേർക്കാണ് ഇന്നലെ പരിക്കേറ്റത്. പോത്തൻകോടാണ് സംഭവം.(Stray dog attack in Trivandrum)
വൈകുന്നേരം 7 മണിയോടെ 3 സ്ത്രീകളും 9 ഇതര സംസ്ഥാന തൊഴിലാളികളും ഉൾപ്പെടെ ഇരുപതോളം പേർക്ക് തെരുവ് നായയുടെ ആക്രമണത്തിൽ പരിക്കേറ്റു. നായയെ കണ്ടെത്താൻ സാധിച്ചിട്ടില്ല. ഇതിനായുള്ള തിരച്ചിൽ ഇന്നും തുടരും.