തിരുവനന്തപുരം : കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ ഖദറാണ് ശരിയെന്ന് പറഞ്ഞ് രംഗത്തെത്തി. ഇത് കോൺഗ്രസ് സംസ്ക്കാരത്തിൻ്റെ ഭാഗമാണെന്നും, ഖദർ വസ്ത്രം കോൺഗ്രസുകാരുടെ നിത്യജീവിതത്തിൻ്റെ ഭാഗം ആകണമെന്നുമാണ് അദ്ദേഹം പറഞ്ഞത്. (Thiruvanchoor Radhakrishnan about the khadi controversy)
എല്ലാ പാർട്ടിയിലെയും ചെറുപ്പക്കാർ കളർഫുൾ വസ്ത്രങ്ങൾ തിരഞ്ഞെടുക്കുന്നുവെന്നും, അതാണ് അവരുടെ മോഹമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കോൺഗ്രസിലെ യുവാക്കൾ സംഘടനാ ചിന്തയ്‌ക്കൊപ്പം നിൽക്കണം എന്ന് തിരുവഞ്ചൂർ ആവശ്യപ്പെട്ടു. സ്‌കൂളിൽ പഠിക്കുന്ന കാലം മുതൽ ഖദറാണ് ധരിക്കുന്നതെന്നാണ് അദ്ദേഹം പറഞ്ഞത്.