തിരുവനന്തപുരം : സാങ്കേതിക തകരാർ മൂലം തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ് നടത്തിയ ബ്രിട്ടീഷ് യുദ്ധവിമാനം എഫ്35 നെ പരസ്യത്തിലാക്കി മിൽമയും. ടൂറിസം വകുപ്പിൻ്റെ സഞ്ചാര പരസ്യം ഇതിനോടകം തന്നെ വൈറലായിരുന്നു. (Milma's advertiement on British fighter jet in Trivandrum Airport)
അല്ലെങ്കിലും ഒരു കൂൾ ബ്രെക്ക് ആരാ ആഗ്രഹിക്കാത്തത്, എൻ'ജോയ്' എന്നാണ് ഈ പരസ്യം. മിൽമയുടെ കൂൾഡ്രിങ്ക്സിനെ കുറിച്ചുള്ള പരസ്യത്തിൽ പൈലറ്റ് 'ജോയ്' കുടിക്കുന്ന ചിത്രവും ഉണ്ട്. എന്തായാലും ഇത് സോഷ്യൽ മീഡിയ ഏറ്റെടുത്തുവെന്ന് പ്രത്യേകം പറയേണ്ടല്ലോ ..