തിരുവനന്തപുരം : ഭാരതാംബ വിവാദത്തിൽ രജിസ്ട്രാർക്ക് സസ്‌പെൻഷൻ നൽകിയ വി സിയുടെ നടപടിയെ നിയമപരമായി ചോദ്യംചെയ്യും. കെ എസ് അനിൽ കുമാറിനൊപ്പമാണ് സംസ്ഥാന സർക്കാരും. (Kerala University registrar suspended for cancelling Governor's event)
വി സിയുടെ നടപടി സിൻഡിക്കേറ്റ് ചേരാത്ത അടിയന്തര സാഹചര്യത്തിൽ ഉപയോഗിക്കാവുന്ന സർവ്വകലാശാല നിയമത്തിലെ വകുപ്പ് അനുസരിച്ചാണ്.
അതേസമയം, അത്തരം അടിയന്തര സാഹചര്യം നിലവിലില്ല എന്നാണ് രജിസ്ട്രാറും സർക്കാരും വ്യക്തമാക്കുന്നത്.