തിരുവനന്തപുരം : വീടു മാറി ആക്രമണം നടത്തിയ സംഘത്തിലെ ഒരാൾ അറസ്റ്റിൽ. കുന്നത്തുകാൽ പഞ്ചായത്തിലെ എള്ളുവിളയിലാണ് സംഭവം. (Gang creates terror in house in Trivandrum)
ഇന്നലെ അറസ്റ്റിലായത് സുജിത്ത് എന്ന 24കാരനാണ്. ആക്രമണം നടന്നത് സലിംകുമാർ (59) എന്ന വ്യക്തിയുടെ വീട്ടിലാണ്. പ്രവീൺ എന്നയാളുടെ വീടെന്ന് തെറ്റിദ്ധരിച്ചാണ് പത്തംഗ സംഘം ഇവിടെ അതിക്രമം നടത്തിയത്.
വാതിലുകളും ജനാലകളും മാരകായുധങ്ങൾ ഉപയോഗിച്ച് വെട്ടിപ്പൊളിച്ച ഇവർ, നാട്ടുകാർ എത്തിയപ്പോഴേക്കും ഓടി രക്ഷപ്പെട്ടു. പക തീർക്കാനായാണ് ഇവരെത്തിയത്. മറ്റു പ്രതികൾക്കായി അന്വേഷണം നടത്തുന്ന പോലീസ്, അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.