തിരുവനന്തപുരം : മുതിർന്ന സി പി എം നേതാവും മുൻ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദൻ്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. വെൻറിലേറ്റർ സഹായത്തിലാണ് ജീവൻ നിലനിർത്തുന്നത്. (VS Achuthanandan in critical condition)
മെഡിക്കൽ ബോർഡ് നിർദേശിച്ചിരിക്കുന്നത് തുടർച്ചയായ ഡയാലിസിസ് നടത്താനാണ്. എന്നാൽ, ആരോഗ്യനില മോശമായതിനാൽ ഇന്നലെ രണ്ടു തവണ ഡയാലിസിസ് നിർത്തിവയ്‌ക്കേണ്ടി വന്നു. ഹൃദയാഘാതത്തെ തുടർന്നാണ് വി എസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.