Times Kerala

ട്രെയിനിൽ ഗോവയിൽ നിന്നും തൃശൂരിലേക്ക് കടത്താൻ ശ്രമിച്ച 279 കുപ്പി മദ്യവുമായി യുവതി പിടിയിൽ

 
ട്രെയിനിൽ ഗോവയിൽ നിന്നും തൃശൂരിലേക്ക് കടത്താൻ ശ്രമിച്ച 279 കുപ്പി മദ്യവുമായി യുവതി പിടിയിൽ
തൃശൂർ: ട്രെയിനിൽ ഗോവയിൽ നിന്നും തൃശൂരിലേക്ക് കടത്താൻ ശ്രമിച്ച 279 കുപ്പി മദ്യവുമായി യുവതി പിടിയിൽ. ആന്ധ്രാപ്രദേശ് വിജയവാഡ സ്വദേശി ശ്രാവണിയാണ് ( 22) പിടിയിലായത്. ഗോവയിൽ നിന്നും വിൽപ്പനയ്ക്കായി കൊണ്ടുവന്ന മദ്യമാണ് പിടിച്ചെടുത്തത്. 750 മില്ലി ലിറ്ററിന്റെ 77 കുപ്പിയും 90 മില്ലി ലിറ്ററിന്റെ 202 ബോട്ടിലുമാണ് പിടിച്ചെടുത്തത്. 27,000 രൂപ വിലമതിക്കുന്ന മദ്യമാണ് പിടികൂടിയതെന്ന് ആർ.പി.എഫ് അറിയിച്ചു.  രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് തൃശൂർ ആർ.പി.എഫ് ഇൻസ്‌പെക്ടർ അജയ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ബാഗിൽ ഒളിപ്പിച്ച മദ്യം പിടികൂടിയത്. ആർ.പി.എഫിന്റെ ക്രൈം പ്രിവൻഷൻ ആൻഡ് ഡിറ്റക്ഷൻ സ്‌ക്വാഡ് പിടികൂടിയ മദ്യവും പ്രതിയെയും എക്‌സൈസിന് കൈമാറി. 

Related Topics

Share this story