കോഴിക്കോട്: കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ ഫാത്തിമ തഹ്‍ലിയക്ക് വൻ വിജയം. കോർപ്പറേഷനിലെ കുറ്റിച്ചിറ വാർഡിൽ നിന്നാണ് മുസ്‍ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിയും 'ഹരിത' മുൻ നേതാവുമായ അഡ്വ. ഫാത്തിമ തഹ്‍ലിയ വൻ ഭൂരിപക്ഷത്തിൽ വിജയം സ്വന്തമാക്കിയത്.(Fathima Thahiliya's historic win in Kozhikode Corporation)
എൽ.ഡി.എഫിലെ ഐ.എൻ.എൽ. സ്ഥാനാർഥി വി.പി. റഹിയാനത്തിനെയാണ് ഫാത്തിമ തഹ്‍ലിയ പരാജയപ്പെടുത്തിയത്. ഫാത്തിമ തഹ്‍ലിയ 2135 വോട്ടുകൾ നേടി.
വി.പി. റഹിയാനത്ത് ടീച്ചർക്ക് 826 വോട്ടുകൾ മാത്രമാണ് നേടാനായത്. 1309 വോട്ടിന്റെ വലിയ ഭൂരിപക്ഷമാണ് ഫാത്തിമ തഹ്‍ലിയ ഇവിടെ നേടിയത്. ഈ വിജയം യുഡിഎഫിന് കോഴിക്കോട് കോർപ്പറേഷനിലെ മുന്നേറ്റത്തിൽ വലിയ ആത്മവിശ്വാസം നൽകുന്നതാണ്.