വാഴോട്ടുകോണത്ത് CPMന് തോൽവി: വിമതൻ പിടിച്ച 636 വോട്ടുകൾ തിരിച്ചടിയായി, BJPക്ക് വിജയം | CPM

വിമതൻ പിടിച്ച ഈ വോട്ടുകൾ വിജയ-പരാജയങ്ങളെ നേരിട്ട് സ്വാധീനിച്ചു.
CPM suffers serious defeat in Thiruvananthapuram corporation
Updated on

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി നേരിട്ട സി പി എമ്മിന് തിരുവനന്തപുരം കോർപ്പറേഷനിലെ വാഴോട്ടുകോണം ഡിവിഷനിൽ 58 വോട്ടിന്റെ പരാജയം. ഇവിടെ ബി.ജെ.പി. സ്ഥാനാർത്ഥി ആർ. സുഗതനോടാണ് സി.പി.എം. സ്ഥാനാർത്ഥി സി. ഷാജി പരാജയപ്പെട്ടത്. എന്നാൽ, ഈ തോൽവിക്ക് പ്രധാന കാരണം പാർട്ടിയിലെ വിമത സ്ഥാനാർത്ഥിയുടെ സ്വാധീനമാണെന്നാണ് വിലയിരുത്തൽ.(CPM suffers serious defeat in Thiruvananthapuram corporation)

വാഴോട്ടുകോണം ഡിവിഷനിൽ മത്സരിച്ച സി.പി.എം. വിമതൻ കെ.വി. മോഹനൻ 636 വോട്ടുകൾ നേടി. സി.പി.എം. സ്ഥാനാർത്ഥിയായ ഷാജിക്ക് 1881 വോട്ട് ലഭിച്ചപ്പോൾ ബി.ജെ.പി. സ്ഥാനാർത്ഥി ആർ. സുഗതൻ 1939 വോട്ടുകൾ നേടിയാണ് വിജയിച്ചത്. കോൺഗ്രസ് സ്ഥാനാർത്ഥി പി. സദാനന്ദൻ 1549 വോട്ട് നേടി. വിമതൻ പിടിച്ച ഈ വോട്ടുകൾ വിജയ-പരാജയങ്ങളെ നേരിട്ട് സ്വാധീനിച്ചു. ഫലത്തിൽ ഉൾപ്പാർട്ടി പോര് മൂലം സി.പി.എം. സ്ഥാനാർത്ഥി പരാജയപ്പെട്ട വാർഡാണ് വാഴോട്ടുകോണം. ഇതോടെ തോൽവിക്ക് കാരണക്കാരനെന്ന പഴി കെ.വി. മോഹനന്റെ പേരിലേക്ക് മാറും. ഷാജിയുടെ അപരൻ ഷാജി പി. 44 വോട്ടും നേടിയിരുന്നു.

വാഴോട്ടുകോണത്തെ തോൽവിക്ക് പുറമെ തിരുവനന്തപുരം നഗരസഭയിൽ 45 വർഷത്തെ ഇടതുഭരണത്തിനാണ് ഇത്തവണ അവസാനമായത്. ആകെയുള്ള 101 ഡിവിഷനുകളിൽ 50 സീറ്റ് നേടിയ ബിജെപി ഭരണം ഉറപ്പിച്ചു. ഇടതുപക്ഷം 29 സീറ്റുകളിലും യു.ഡി.എഫ് 19 ഇടത്തും വിജയിച്ചു. രണ്ടിടങ്ങളിൽ സ്വതന്ത്രർ ജയിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com