പത്തനംതിട്ട: ജില്ലാ പഞ്ചായത്ത് പള്ളിക്കൽ ഡിവിഷൻ തെരഞ്ഞെടുപ്പ് ഫലം റീ കൗണ്ടിംഗിന് പിന്നാലെ മാറിമറിഞ്ഞു. സി.പി.ഐ. വിട്ട് കോൺഗ്രസിൽ ചേര്‍ന്ന് മത്സരിച്ച ശ്രീനാദേവി കുഞ്ഞമ്മ വിജയിച്ചതായി റിട്ടേണിംഗ് ഓഫീസർ പ്രഖ്യാപിച്ചു.(Sreena Devi Kunjamma wins in recounting, CPI candidate defeated)
തുടക്കത്തിൽ തോറ്റുവെന്ന് സൂചനകൾ വന്നിരുന്നെങ്കിലും, പള്ളിക്കൽ ഡിവിഷനിൽ റീ കൗണ്ടിംഗ് നടത്തിയതോടെയാണ് ശ്രീനാദേവിക്ക് വിജയം ഉറപ്പായത്. 196 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കോൺഗ്രസ് സ്ഥാനാർത്ഥിയായ ശ്രീനാദേവി കുഞ്ഞമ്മയുടെ വിജയം. ഇതോടെ, സി.പി.ഐ. സ്ഥാനാർത്ഥി ശ്രീലത രമേശ് പരാജയപ്പെട്ടു.
സി.പി.ഐ.യിൽ നിന്നും കോൺഗ്രസിലെത്തി മത്സരിച്ച ശ്രീനാദേവി കുഞ്ഞമ്മയുടെ വിജയം യു.ഡി.എഫിന് ജില്ലയിൽ ആത്മവിശ്വാസം നൽകുന്നതാണ്.