ടോസിലൂടെ വിജയം: ശബരിമല വാർഡ് LDF നേടി, BJP മൂന്നാം സ്ഥാനത്തേക്ക് | LDF

ആകെ എട്ട് സീറ്റുകളിലാണ് എൽഡിഎഫ് വിജയിച്ചത്.
victory on Toss, LDF wins Sabarimala ward
Updated on

പത്തനംതിട്ട: റാന്നി പെരുനാട് ഗ്രാമപഞ്ചായത്തിലെ ഏറെ ശ്രദ്ധേയമായ ശബരിമല വാർഡിൽ എൽഡിഎഫിന് ടോസിലൂടെ വിജയം. ശബരിമല ക്ഷേത്രം സ്ഥിതി ചെയ്യുന്ന ഈ വാർഡിൽ എൽഡിഎഫ് സ്ഥാനാർത്ഥിക്കും യുഡിഎഫ് സ്ഥാനാർത്ഥിക്കും തുല്യ വോട്ട് ലഭിച്ചതോടെയാണ് ടോസ് വിജയത്തെ നിർണ്ണയിച്ചത്.(victory on Toss, LDF wins Sabarimala ward)

സി.പി.എമ്മിന്റെ സ്ഥാനാർത്ഥി പി.എസ്. ഉത്തമനും കോൺഗ്രസിന്റെ അമ്പിളി സുജസിനും 268 വോട്ടുകൾ വീതമാണ് ലഭിച്ചത്. തുടർന്ന് നടന്ന ടോസിൽ എൽഡിഎഫ് സ്ഥാനാർത്ഥി പി.എസ്. ഉത്തമൻ വിജയം നേടുകയായിരുന്നു. ബിജെപിയുടെ സിറ്റിങ് വാർഡായിരുന്നു ശബരിമല. ഇവിടെ ബിജെപി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ബിജെപി സ്ഥാനാർത്ഥി രാജേഷിന് 232 വോട്ടുകളാണ് നേടാനായത്.

റാന്നി പെരുനാട് പഞ്ചായത്തിൽ ആകെ എട്ട് സീറ്റുകളിലാണ് എൽഡിഎഫ് വിജയിച്ചത്. യു.ഡി.എഫ് നാലു സീറ്റിലും എൻഡിഎ രണ്ടു സീറ്റിലുമാണ് വിജയിച്ചത്. ബിജെപിയുടെ സിറ്റിങ് വാർഡിൽ എൽഡിഎഫ് ടോസിലൂടെ നേടിയ അപ്രതീക്ഷിത വിജയം ശ്രദ്ധേയമായി.

Related Stories

No stories found.
Times Kerala
timeskerala.com