തലശേരിയില്‍ മാഹി മദ്യവുമായി യുവതി പിടിയില്‍

തലശേരിയില്‍ മാഹി മദ്യവുമായി യുവതി പിടിയില്‍
കണ്ണൂര്‍: തലശേരിൽ  മാഹി മദ്യവുമായി സ്ത്രീ പിടിയില്‍. തമിഴ്നാട് സ്വദേശി റാണി (58) ആണ് അറസ്റ്റിലായത്. മാഹിയില്‍ നിന്നും ബസ് മാര്‍ഗം തലശേരി നഗരത്തിലേക്ക് മദ്യം കൊണ്ടുവന്ന് ചില്ലറയായി വില്‍പന നടത്തിവരികയായിരുന്നു യുവതി. ഇവരില്‍ നിന്നും 60 കുപ്പി മാഹിമദ്യമാണ് പിടികൂടിയത്. കഴിഞ്ഞ കുറേക്കാലമായി ഇവര്‍ തലശേരി നഗരം കേന്ദ്രീകരിച്ചു മദ്യവില്‍പന നടത്തിവരികയായിരുന്നുവെന്ന് എക്സൈസ് പറഞ്ഞു.  രഹസ്യവിവരം ലഭിച്ചത് പ്രകാരം കഴിഞ്ഞ കുറേ ദിവസങ്ങളായി ഇവരെ നിരീക്ഷിച്ചുവരികയായിരുനെന്നും പൊലീസ് പറഞ്ഞു. ബുധനാഴ്ച എക്സൈസ് തലശേരി പുതിയ ബസ് സ്റ്റാന്‍ഡില്‍ നടത്തിയ പരിശോധനയിലാണ് റാണി പിടിയിലായത്. റെയ്ഡിന് പ്രിവന്റീവ് ഓഫീസര്‍ വി സുധീര്‍ നേതൃത്വം നല്‍കി. പ്രതിക്കെതിരെ അബ്കാരി ആക്റ്റ് നിയമപ്രകാരാണ് കേസെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Share this story