HomeKeralaപരിമിതികളെ തോൽപ്പിച്ച ഇച്ഛാശക്തി: സിവിൽ സർവ്വീസ് പരീക്ഷയിൽ 109-ാം റാങ്കിൻ്റെ തിളക്കത്തിൽ...

പരിമിതികളെ തോൽപ്പിച്ച ഇച്ഛാശക്തി: സിവിൽ സർവ്വീസ് പരീക്ഷയിൽ 109-ാം റാങ്കിൻ്റെ തിളക്കത്തിൽ അജയ് R രാജ് | UPSC CSE Exam

കോഴിക്കോട്: പ്രതിസന്ധികളെ പോരാട്ടവീര്യം കൊണ്ട് മറികടന്ന് സിവിൽ സർവീസ് സ്വപ്നം യാഥാർത്ഥ്യമാക്കിയിരിക്കുകയാണ് അജയ് ആർ. രാജ്. കാഴ്ചാപരിമിതിയെന്ന വെല്ലുവിളിയെ വകഞ്ഞുമാറ്റി ദേശീയതലത്തിൽ 109-ാം റാങ്ക് നേടിയ അജയ്, കഠിനാധ്വാനം ചെയ്യുന്ന ഏതൊരാൾക്കും സിവിൽ സർവീസ് അപ്രാപ്യമല്ലെന്ന് തെളിയിച്ചു.(Willpower that overcame limitations, Ajay R Raj ​​shines with 109th rank in UPSC CSE Exam)

ഡൽഹി സെന്റ് സ്റ്റീഫൻസ് കോളേജിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും പൂർത്തിയാക്കി. കോളേജ് പഠനകാലത്താണ് സിവിൽ സർവീസ് എന്ന ആഗ്രഹം അജയ്‌യുടെ മനസ്സിൽ ഉദിക്കുന്നത്. തന്റെ അഞ്ചാമത്തെ ശ്രമത്തിലാണ് അജയ് ഈ നേട്ടം സ്വന്തമാക്കിയത്.

പരിമിതികളെ ഒരു തടസ്സമായി കാണാതെ ആത്മവിശ്വാസത്തോടെ പരീക്ഷയെ നേരിട്ടതാണ് അജയ്‌യെ വിജയതീരത്തെത്തിച്ചത്. ഈ യുവാവിന്റെ വിജയം വരുംതലമുറയിലെ സിവിൽ സർവീസ് മോഹികൾക്ക് വലിയ പ്രചോദനമാണ് നൽകുന്നത്.

Clickable Info Box