അവകാശങ്ങൾ ലംഘിക്കപ്പെടുന്നവർക്ക് വേണ്ടി നിലകൊള്ളും; ജോർജ് കുര്യൻ
Jun 10, 2024, 06:26 IST
![അവകാശങ്ങൾ ലംഘിക്കപ്പെടുന്നവർക്ക് വേണ്ടി നിലകൊള്ളും; ജോർജ് കുര്യൻ](https://timeskerala.com/static/c1e/client/91214/uploaded/ad453eafc867b6a9835d6a2f4a24ed66.webp)
ന്യൂഡൽഹി : സ്ഥാനങ്ങൾ വരുന്നതും പോകുന്നതും ഒരു പ്രക്രിയ മാത്രമായേ കാണുന്നുള്ളൂവെന്ന് കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ. സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷം മാധ്യമ പ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു ജോർജ് കുര്യൻ. രാജ്യത്തിന്റെ വികസനത്തിനൊപ്പം കേരളത്തിന്റെ വികസനത്തിന് ശ്രമിക്കുമെന്നും ജോർജ് കുര്യൻ പറഞ്ഞു.
![](https://timeskerala.com/static/c1e/static/themes/16/91214/3752/images/New-Creative-.png)
അവകാശങ്ങൾ ലംഘിക്കപ്പെടുന്നവർക്ക് വേണ്ടി നിലകൊള്ളും. എല്ലാ സമുദായത്തിന്റെയും ക്ഷേമത്തിന് വേണ്ടിയാണ് പ്രവർത്തിക്കുക. ഏത് വകുപ്പ് കിട്ടിയാലും കുഴപ്പമില്ലെന്ന് ജോർജ് കുര്യൻ പറഞ്ഞു.