

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിലെ വോട്ട് കണക്കുകൾ നിയമസഭാ മണ്ഡലം അടിസ്ഥാനത്തിൽ പരിശോധിക്കുമ്പോൾ കേരളത്തിൽ യു.ഡി.എഫ്. മുന്നേറ്റം വ്യക്തം. നിലവിൽ 140 നിയമസഭാ സീറ്റുകളിൽ 80 സീറ്റുകളിലാണ് യു.ഡി.എഫിന് ഭൂരിപക്ഷം ലഭിച്ചിരിക്കുന്നത്. എൽ.ഡി.എഫിന് 58 സീറ്റുകളിലും എൻ.ഡി.എയ്ക്ക് 2 സീറ്റുകളിലും മാത്രമാണ് മുൻതൂക്കമുള്ളത്.(Local body elections, UDF leads in 80 seats in Kerala)
മലപ്പുറം, വയനാട്, പത്തനംതിട്ട, എറണാകുളം എന്നീ ജില്ലകളിൽ യു.ഡി.എഫിനാണ് സമഗ്രാധിപത്യം ലഭിച്ചിട്ടുള്ളത്. അതേസമയം, തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശൂർ, പാലക്കാട്, കണ്ണൂർ ജില്ലകളിൽ എൽ.ഡി.എഫിന് മുൻതൂക്കം ഉണ്ട്. എന്നാൽ, കണ്ണൂരിൽ ഒരു സീറ്റിന്റെ വ്യത്യാസത്തിൽ മാത്രമാണ് എൽ.ഡി.എഫിന്റെ മുൻതൂക്കം.
തിരുവനന്തപുരം ജില്ലയിലെ രണ്ട് മണ്ഡലങ്ങളിലാണ് എൻ.ഡി.എയ്ക്ക് ഭൂരിപക്ഷം ലഭിച്ചിട്ടുള്ളത്, അവ നേമം, വട്ടിയൂർക്കാവ് എന്നിവയാണ്. ഈ കണക്കുകൾ പ്രകാരം, തൃശൂരിൽ ബി.ജെ.പിക്ക് ഒരു നിയമസഭാ മണ്ഡലത്തിൽ പോലും ഭൂരിപക്ഷം ഇല്ല എന്നതും ശ്രദ്ധേയമാണ്. തദ്ദേശ തിരഞ്ഞെടുപ്പിലെ ഈ കണക്കുകൾ നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമോ എന്ന ആകാംഷയിലാണ് രാഷ്ട്രീയ കേരളം.