കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട വിവാദങ്ങൾ നിലനിൽക്കെ, എറണാകുളത്തപ്പൻ ക്ഷേത്രത്തിലെ പരിപാടിയിൽ നിന്ന് നടൻ ദിലീപ് പിന്മാറി. ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് നാളെ നിശ്ചയിച്ചിരുന്ന കൂപ്പൺ വിതരണ ഉദ്ഘാടനത്തിൽ നിന്നാണ് ദിലീപ് പിൻമാറിയത്.(Actor Dileep withdraws from Kochi temple event amid controversy over actress assault case)
ദിലീപ് പരിപാടിയിൽ പങ്കെടുക്കുന്നില്ലെന്ന് ക്ഷേത്ര ഭാരവാഹികളാണ് അറിയിച്ചത്. എന്നാൽ, ഈ പിന്മാറ്റത്തിന് പിന്നിലെ കൃത്യമായ കാരണം എന്താണെന്ന് വ്യക്തമാക്കിയിട്ടില്ല.
നടി ആക്രമിക്കപ്പെട്ട കേസിൽ എട്ടാം പ്രതിയായിരുന്ന ദിലീപിനെ വിചാരണക്കോടതി നേരത്തെ വെറുതെ വിട്ടിരുന്നു. കേസിലെ വിധിപ്പകർപ്പുമായി ബന്ധപ്പെട്ട് പുതിയ ചർച്ചകൾ സജീവമായിരിക്കെയാണ് ദിലീപിന്റെ ഈ പിന്മാറ്റം.