2 rape cases against Rahul Mamkootathil to be heard in High Court today

രാഹുൽ മാങ്കൂട്ടത്തിലിന് എതിരായ 2 ബലാത്സംഗ കേസുകളും ഇന്ന് ഹൈക്കോടതിയിൽ: നിർണായകം, രാഹുൽ ഈശ്വറിൻ്റെ ജാമ്യാപേക്ഷയും പരിഗണിക്കും | Rahul Mamkootathil

രാഹുൽ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായേക്കില്ല
Published on

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ട് ബലാത്സംഗക്കേസുകളും ഇന്ന് ഹൈക്കോടതി പരിഗണിക്കും. വ്യത്യസ്ത ബെഞ്ചുകളിലാണ് കേസുകൾ ലിസ്റ്റ് ചെയ്തിരിക്കുന്നത്.( 2 rape cases against Rahul Mamkootathil to be heard in High Court today)

ആദ്യ കേസിലെ മുൻകൂർ ജാമ്യ ഹർജിയിൽ ഇന്ന് വാദം കേൾക്കും. സെഷൻസ് കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെതിരെ രാഹുൽ മാങ്കൂട്ടത്തിൽ നൽകിയ ഹർജിയാണ് ഇത്. ജസ്റ്റിസ് കെ. ബാബുവിന്റെ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. കഴിഞ്ഞയാഴ്ച ഈ കേസിൽ രാഹുലിനെ തൽക്കാലത്തേക്ക് അറസ്റ്റ് ചെയ്യരുതെന്ന് കോടതി നിർദേശിച്ചിരുന്നു. ഹർജിയിൽ ഇന്ന് വിശദമായ വാദം നടക്കും.

സർക്കാരിന്റെ അപ്പീൽ ആണ് രണ്ടാമത്തേത്. യുവതിയുടെ പരാതിയിൽ രജിസ്റ്റർ ചെയ്ത രണ്ടാമത്തെ കേസിൽ തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി നൽകിയ മുൻകൂർ ജാമ്യത്തിനെതിരെ സർക്കാർ നൽകിയ ഹർജിയാണിത്. ജസ്റ്റിസ് സി. ജയചന്ദ്രന്റെ ബെഞ്ചാണ് സർക്കാരിന്റെ അപ്പീൽ പരിഗണിക്കുന്നത്.

രണ്ടാമത്തെ കേസിൽ വ്യവസ്ഥകളോടെ മുൻകൂർ ജാമ്യം ലഭിച്ച രാഹുൽ മാങ്കൂട്ടത്തിൽ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകില്ല. ഹൈക്കോടതിയുടെ തുടർനടപടി അറിഞ്ഞ ശേഷം മാത്രം ഇക്കാര്യത്തിൽ നടപടി സ്വീകരിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

രാഹുൽ മാങ്കൂട്ടത്തിനെതിരെ പരാതി നൽകിയ അതിജീവിതയെ സമൂഹമാധ്യമത്തിലൂടെ അപമാനിച്ച കേസിലെ പ്രതികളുടെ ജാമ്യ-മുൻകൂർ ജാമ്യാപേക്ഷകളും ഇന്ന് തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി പരിഗണിക്കും. രാഹുൽ ഈശ്വറിന്റെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. സന്ദീപ് വാര്യർ, രജിത പുളിയ്ക്കൽ എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷകളാണ് ഇന്ന് പരിഗണനയിലുള്ളത്.

Times Kerala
timeskerala.com