നജീബ് കാന്തപുരം തരംഗം: പെരിന്തൽമണ്ണയിൽ UDFന് ചരിത്ര വിജയം | UDF

സി.പി.എമ്മിന്റെ കോട്ടകൾ തകർന്നു
നജീബ് കാന്തപുരം തരംഗം: പെരിന്തൽമണ്ണയിൽ UDFന് ചരിത്ര വിജയം | UDF
Updated on

മലപ്പുറം: നജീബ് കാന്തപുരത്തിന്റെ നേതൃത്വത്തിൽ പെരിന്തൽമണ്ണ നഗരസഭയിൽ ചരിത്ര വിജയം നേടി യു.ഡി.എഫ്. സംസ്ഥാനത്ത് പൊതുവെ എൽ.ഡി.എഫിന് തിരിച്ചടി നേരിട്ടപ്പോൾ, മലപ്പുറത്തെ പെരിന്തൽമണ്ണ മേഖലയിൽ യു.ഡി.എഫ്. മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്. പെരിന്തൽമണ്ണ നഗരസഭയ്ക്ക് പുറമെ, സി.പി.എമ്മിന്റെ പരമ്പരാഗത കോട്ടകളായ പഞ്ചായത്തുകളും ഇത്തവണ യു.ഡി.എഫ്. പിടിച്ചെടുത്തു.(Najeeb Kanthapuram wave, Historic victory for UDF in Perinthalmanna)

മുൻ മുഖ്യമന്ത്രി ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ ജന്മദേശമായ ഏലംകുളം പഞ്ചായത്ത് യു.ഡി.എഫ്. നേടി. സി.പി.എമ്മിന് വളക്കൂറുള്ള മറ്റൊരു പഞ്ചായത്തായ പുലാമന്തോളും യു.ഡി.എഫ്. പിടിച്ചെടുത്തു.

ഈ തദ്ദേശ തിരഞ്ഞെടുപ്പ് ഫലം വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും നജീബ് കാന്തപുരത്തിന്റെ 'കാന്തിക മണ്ഡലമായി' പെരിന്തൽമണ്ണ നിലനിൽക്കാനുള്ള സാധ്യതകളാണ് തുറന്നിടുന്നത്.

Related Stories

No stories found.
Times Kerala
timeskerala.com