Description
Digital Voice of Kerala
Tuesday, April 21, 2026

Digital Voice of Kerala
HomeKeralaഅതിരപ്പിള്ളിയിൽ കാട്ടാന ആക്രമണം: ഹോട്ടൽ തകർത്തു | Wild elephant

അതിരപ്പിള്ളിയിൽ കാട്ടാന ആക്രമണം: ഹോട്ടൽ തകർത്തു | Wild elephant

🎙️ Latest Podcast

തൃശൂർ: അതിരപ്പിള്ളി പിള്ളപ്പാറയിൽ കാട്ടാന ഹോട്ടൽ തകർത്തു. കാളിയാടൻ ജോൺസന്റെ ഹോട്ടലിന്റെ മുൻവാതിൽ തകർത്ത ആന അകത്തുകയറി നാശനഷ്ടങ്ങൾ വരുത്തി. ഹോട്ടലിനോട് ചേർന്ന് തന്നെയാണ് ജോൺസണും കുടുംബവും താമസിക്കുന്നത്.(Wild elephant attack in Athirappilly, Hotel destroyed)

പെരിങ്ങൽകുത്ത് ഇൻസ്പെക്ഷൻ ബംഗ്ലാവിലെ ജീവനക്കാരനായ ജോൺസൺ ജോലിസ്ഥലത്തായിരുന്ന സമയത്താണ് സംഭവം. വീട്ടിൽ ജോൺസന്റെ ഭാര്യയും മകളും മാത്രമാണ് ഉണ്ടായിരുന്നത്.

അർദ്ധരാത്രിയിൽ ഹോട്ടലിന്റെ ഭാഗത്തുനിന്ന് വലിയ ശബ്ദം കേട്ടാണ് ജോൺസന്റെ ഭാര്യയും മകളും ഉണർന്നത്. വാതിൽ തുറന്നു നോക്കിയ ഇവർ കണ്ടത് ഹോട്ടലിനകത്ത് ആന നിൽക്കുന്നതാണ്. ഉടൻതന്നെ ഇവർ ബഹളം വെക്കുകയും ശബ്ദമുണ്ടാക്കുകയും ചെയ്തതോടെ ആന പ്ലാന്റേഷൻ എണ്ണപ്പന തോട്ടത്തിലേക്ക് ഇറങ്ങിപ്പോയി.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.