Description
Digital Voice of Kerala
Saturday, June 6, 2026

Digital Voice of Kerala

Wild elephant

മലപ്പുറത്ത് കാട്ടാനശല്യം രൂക്ഷം: വീടുകൾ തകർത്തു, വ്യാപക കൃഷിനാശം | Wild Elephant

മലപ്പുറം: വനാതിർത്തിയോട് ചേർന്നുള്ള വഴിക്കടവ് പൂവത്തിപ്പൊയിൽ, ആനമറി പ്രദേശങ്ങളിൽ കാട്ടാനക്കൂട്ടത്തിന്റെ പരാക്രമം. വീടുകൾ തകർക്കുകയും വ്യാപകമായി കൃഷി നശിപ്പിക്കുകയും ചെയ്തതോടെ ജനങ്ങൾ ആശങ്കയിൽ.(Wild Elephant Menace in Malappuram Vazhikkadavu) ആനമറി മൊളയംപറമ്പിൽ സൈനബ, പുഞ്ചക്കൊല്ലി കുമാരദാസൻ എന്നിവരുടെ വീടുകളുടെ അടുക്കളഭാഗമാണ് കാട്ടാനകൾ തകർത്തത്. അടുക്കളയിൽ സൂക്ഷിച്ചിരുന്ന അരിയും പഞ്ചസാരയുമടക്കമുള്ള പലവ്യഞ്ജനങ്ങൾ കാട്ടാനകൾ തിന്നുനശിപ്പിച്ചു. കുമാരദാസന്റെ...

കരുവാരക്കുണ്ടിൽ കാട്ടാന ആക്രമണം: ടാപ്പിംഗ് തൊഴിലാളിക്ക് ദാരുണാന്ത്യം | Wild elephant

മലപ്പുറം: മലപ്പുറം ജില്ലയിലെ കരുവാരക്കുണ്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ ടാപ്പിംഗ് തൊഴിലാളി കൊല്ലപ്പെട്ടു. കരുവാരക്കുണ്ട് മുള്ളറ സ്വദേശി ജംഷിർ ആണ് മരിച്ചത്. പുലർച്ചെ റബ്ബർ തോട്ടത്തിൽ ടാപ്പിംഗ് നടത്തിക്കൊണ്ടിരിക്കെയാണ് കാട്ടാനയുടെ മുന്നിൽപ്പെട്ടത്.(Wild elephant attack in Karuvarakundu, Tragic end for tapping worker) തോട്ടത്തിൽ ജോലി ചെയ്യുന്നതിനിടെ കാട്ടാന ജംഷിറിനെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ...

അതിരപ്പിള്ളിയിൽ കാട്ടാന ആക്രമണം: ഹോട്ടൽ തകർത്തു | Wild elephant

തൃശൂർ: അതിരപ്പിള്ളി പിള്ളപ്പാറയിൽ കാട്ടാന ഹോട്ടൽ തകർത്തു. കാളിയാടൻ ജോൺസന്റെ ഹോട്ടലിന്റെ മുൻവാതിൽ തകർത്ത ആന അകത്തുകയറി നാശനഷ്ടങ്ങൾ വരുത്തി. ഹോട്ടലിനോട് ചേർന്ന് തന്നെയാണ് ജോൺസണും കുടുംബവും താമസിക്കുന്നത്.(Wild elephant attack in Athirappilly, Hotel destroyed) പെരിങ്ങൽകുത്ത് ഇൻസ്പെക്ഷൻ ബംഗ്ലാവിലെ ജീവനക്കാരനായ ജോൺസൺ ജോലിസ്ഥലത്തായിരുന്ന സമയത്താണ് സംഭവം. വീട്ടിൽ ജോൺസന്റെ ഭാര്യയും മകളും മാത്രമാണ്...

ചക്കയിൽ സ്ഫോടകവസ്തു നിറച്ച് കാട്ടാനയെ കൊന്നു: പ്രതി പിടിയിൽ | Wild elephant

കൊച്ചി: കുട്ടംപുഴ വെള്ളാരംകുത്ത് മേഖലയിൽ ചക്കയ്ക്കുള്ളിൽ സ്ഫോടകവസ്തു ഒളിപ്പിച്ചുവെച്ച് കാട്ടുകൊമ്പനെ കൊലപ്പെടുത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിലായി. ആനക്കുളം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ ഉന്നതി സ്വദേശി പൊട്ടനാനിക്കൽ വീട്ടിൽ ശശീന്ദ്രനെയാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ പിടികൂടിയത്.(Suspect arrested for killing wild elephant by stuffing explosives into jackfruit) ചക്കയ്ക്കുള്ളിൽ സ്ഫോടകവസ്തുക്കൾ നിറച്ച് ഭക്ഷണമായി നൽകുന്ന രീതിയാണ്...

കോഴിക്കോട് ശരീരത്തിൽ ഇരുമ്പ് കമ്പി തുളച്ചുകയറി കാട്ടാന ചെരിഞ്ഞു | Wild elephant

കോഴിക്കോട്: പെരുവണ്ണാമുഴി പയ്യാനിക്കോട്ടയിൽ ജനവാസ മേഖലയിലിറങ്ങിയ കാട്ടാനക്കൂട്ടത്തെ തുരത്തുന്നതിനിടെ ഒരു പിടിയാന ചെരിഞ്ഞു. കാർ ഷെഡ് തകർക്കുന്നതിനിടെ നെഞ്ചിലേക്ക് ഇരുമ്പ് തൂൺ തുളച്ചുകയറിയാണ് അപകടമുണ്ടായത്.(Wild elephant dies after iron rode pierces body in Kozhikode) പുലർച്ചെയാണ് പെരുവണ്ണാമുഴി മേഖലയിൽ കാട്ടാനക്കൂട്ടം ഇറങ്ങിയത്. വിവരമറിഞ്ഞെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥർ പടക്കം പൊട്ടിച്ച് ആനകളെ തുരത്താൻ...

ഒടുവിൽ  ‘മുട്ടിക്കൊമ്പനെ’ മയക്കുവെടി വച്ചു: ദൗത്യം വിജയകരം, വയനാടിന് ആശ്വാസം | Wild elephant

വയനാട്: ജില്ലയിലെ ജനവാസമേഖലയിൽ ഭീതി വിതച്ചിരുന്ന 'മുട്ടിക്കൊമ്പൻ' എന്ന കാട്ടാനയെ വനംവകുപ്പ് മയക്കുവെടി വെച്ചു. രാവിലെ താത്തൂർ വനമേഖലയിൽ വെച്ചാണ് ദൗത്യസംഘം ആനയെ വിജയകരമായി കീഴ്പ്പെടുത്തിയത്.(Finally the wild elephant which terrorized Wayanad has been tamed, Mission successful) വടക്കനാട്-വള്ളുവാടി മേഖലകളിൽ വലിയ നാശനഷ്ടങ്ങൾ വരുത്തുകയും ഒരു മാസം മുൻപ് വടക്കനാട് വെച്ച്...

മുട്ടിക്കൊമ്പനായുള്ള ദൗത്യം മൂന്നാം ദിനവും വിഫലം: ആന കാടുകയറി | Wild elephant

വയനാട്: വള്ളുവാടിയിൽ ഭീതി പരത്തുന്ന 'മുട്ടിക്കൊമ്പൻ' എന്ന കാട്ടാനയെ പിടികൂടാനുള്ള ദൗത്യം മൂന്നാം ദിവസവും ലക്ഷ്യം കണ്ടില്ല. ജനവാസ മേഖലയ്ക്ക് സമീപം വനത്തിനുള്ളിൽ ആനയെ കണ്ടെത്തിയെങ്കിലും പിന്നീട് ഉൾക്കാട്ടിലേക്ക് നീങ്ങിയത് തിരിച്ചടിയായി. (The mission for the wild elephant failed on the third day, The elephant escaped into the...

വയനാട്ടിൽ ഭീതി പരത്തിയ കാട്ടാനയെ മയക്കുവെടി വച്ച് പിടികൂടും: ദൗത്യം തുടരുന്നു | Wild elephant

വയനാട് : സുൽത്താൻ ബത്തേരിയിലെ വടക്കനാട്, വള്ളുവാടി മേഖലകളിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്ന കാട്ടാനയെ പിടികൂടാനുള്ള വനംവകുപ്പിന്റെ ദൗത്യം രണ്ടാം ദിവസത്തിലേക്ക്. ഇന്ന് പുലർച്ചെ ആനയെ മയക്കുവെടി വെക്കാൻ ശ്രമിച്ചെങ്കിലും ലക്ഷ്യം തെറ്റിയതിനെത്തുടർന്ന് ഇന്നത്തെ ദൗത്യം ആർ.ആർ.ടി (RRT) സംഘം താൽക്കാലികമായി അവസാനിപ്പിച്ചു.(Mission to capture the Wild elephant that caused panic in...

മലപ്പുറത്ത് കാട്ടാനയുടെ ആക്രമണം: കർഷക തൊഴിലാളിയെ തുമ്പിക്കൈ കൊണ്ട് എറിഞ്ഞു; തലനാരിഴയ്ക്ക് രക്ഷപ്പെട്ടു | Wild elephant

മലപ്പുറം: നിലമ്പൂർ ടി.കെ. കോളനിയിൽ ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന തൊഴിലാളിയെ കാട്ടാന ആക്രമിച്ചു. മുണ്ടേരി അപ്പൻകാപ്പ് സ്വദേശിയായ വെള്ളുത്തേടത്ത് ദാസനാണ് ആനയുടെ ആക്രമണത്തിൽ പരിക്കേറ്റത്. വൈകിട്ട് ആറ് മണിയോടെ കോഴിപ്രമലവാരത്തിന് സമീപമായിരുന്നു സംഭവം.(Wild elephant attack in Malappuram, man narrowly escapes) സ്വകാര്യ കൃഷിയിടത്തിലെ ജോലി കഴിഞ്ഞ് സഹോദരനും മറ്റ് തൊഴിലാളികൾക്കുമൊപ്പം മടങ്ങുകയായിരുന്നു ദാസൻ....

കാട്ടാന ആക്രമണം: തൃശൂർ ചിമ്മിനിയിൽ ഫോറസ്റ്റ് വാച്ചർക്ക് ജീവൻ നഷ്ടമായി | Wild elephant

തൃശൂർ: പാലപ്പിള്ളി ചിമ്മിനി ഉൾക്കാട്ടിൽ ഫയർലൈൻ ജോലിക്കിടെ കാട്ടാനയുടെ ആക്രമണത്തിൽ ഫോറസ്റ്റ് വാച്ചർ കൊല്ലപ്പെട്ടു. എച്ചിപ്പാറ ഉന്നതിയിലെ മലയൻ വീട്ടിൽ കുമാർ (42) ആണ് മരിച്ചത്. ചിമ്മിനി - മംഗലം ഡാം അതിർത്തി പ്രദേശമായ ഒളകരകവയിൽ വെച്ചായിരുന്നു ദാരുണമായ സംഭവം നടന്നത്.(Wild elephant attack, Forest watcher loses life in Thrissur) വേനൽക്കാലത്ത് കാട്ടുതീ...
- Advertisement -spot_img

Latest News

വ്യാജ ആധാർ കാർഡുണ്ടാക്കി മുക്കുപണ്ടം പണയം വെച്ചു; 30 ലക്ഷം കവർന്ന തട്ടിപ്പ് സംഘം പിടിയിൽ | Fake gold scam Kollam

കടയ്ക്കൽ: പ്രാദേശിക മേൽവിലാസങ്ങളിൽ വ്യാജ ആധാർ കാർഡുകൾ നിർമിച്ച് സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിൽ മുക്കുപണ്ടം പണയം വെച്ച് ലക്ഷങ്ങൾ തട്ടിയ മൂന്നംഗ സംഘം പിടിയിലായി (Fake...
- Advertisement -spot_img