HomeKeralaതിരൂരിൽ യുവതിയും ഒന്നര വയസ്സുകാരൻ മകനും കിണറ്റിൽ മരിച്ച നിലയിൽ: ആത്മഹത്യാക്കുറിപ്പ്...

തിരൂരിൽ യുവതിയും ഒന്നര വയസ്സുകാരൻ മകനും കിണറ്റിൽ മരിച്ച നിലയിൽ: ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു | Suicide

മലപ്പുറം: തിരൂർ എഴൂരിൽ യുവതിയെയും ഒന്നര വയസ്സുകാരനായ മകനെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. എഴൂർ സ്വദേശി, മകൻ എന്നിവരാണ് മരിച്ചത്. ഇരുവരുടെയും മൃതദേഹങ്ങൾ തിരൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.(Woman and 1.5-year-old son found dead in well in Tirur, Suicide note recovered)

യുവതി കുഞ്ഞുമായി കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവസ്ഥലത്തുനിന്ന് യുവതി എഴുതിയ ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തിട്ടുണ്ട്.

ഇവരുടെ ഉമ്മ നാല് മാസം മുൻപാണ് മരിച്ചത്. ഉമ്മയുടെ വേർപാടിൽ യുവതി കടുത്ത മനോവിഷമത്തിലായിരുന്നുവെന്നും ഇതാകാം ആത്മഹത്യയിലേക്ക് നയിച്ചതെന്നുമാണ് പോലീസ് നൽകുന്ന സൂചന.

Clickable Info Box